നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; ജൂലൈ 17 മുതല്‍ ദേശീയപാതയില്‍ പൊതുഗതാഗതം നിര്‍ത്തിവെക്കും, ബസുകള്‍ സര്‍വീസ് നടത്തരുത്, കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് പച്ചക്കറി വാഹനം കടത്തിവിടില്ല

കാസര്‍കോട്: (www.kasargodvartha.com 15.07.2020) കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ കാസര്‍കോട് ജില്ലയില്‍ ദേശീയപാതയില്‍ പൊതുഗതാഗതം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന കോര്‍കമ്മിറ്റിയോഗത്തില്‍ തീരുമാനമായി. കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ സര്‍വീസ് നടത്തരുത്.

ഔദ്യോഗിക യോഗങ്ങള്‍ ഇനി 14 ദിവസം നടത്തില്ല

സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തുന്ന എല്ലായോഗങ്ങളും 14 ദിവസത്തേക്ക് നിര്‍ത്തി വെക്കുന്നതിന് ജില്ലാതല കൊറൊണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹിയറിങ്ങ് ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചു.

കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് പച്ചക്കറി വാഹനം കടത്തിവിടില്ല

പഴം, പച്ചക്കറി വാഹനങ്ങള്‍ ജൂലൈ 31 വരെ കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കില്ല. ഡെയ്‌ലി പാസും നിര്‍ത്തലാക്കി. കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ ജില്ലയില്‍ പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ കൃഷി വകുപ്പ് മുഖേന കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് വിപണനം നടത്തും.

തിരികെ പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിന് സൗകര്യം

മടങ്ങിപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ ഓഫീസ് സേവനം ഓണ്‍ലൈനായി നല്‍കണം. എന്റെ ജില്ല ആപ്ലിക്കേഷനില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
Kasaragod, Kerala, News, COVID-19, District, Karnataka, Top-Headlines, Tightens restrictions in kasaragod

മത്സ്യബന്ധനത്തിന് നിയന്ത്രണം

മത്സ്യബന്ധനത്തിനുള്ള നിരോധനം ജൂലൈ 17 രെ തുടരും. ശേഷം  നിയന്ത്രങ്ങളോടെ ടോക്കണ്‍ സമ്പ്രദായം വഴി പമ്പരാഗത മത്സ്യബന്ധനം അനുവദിക്കും. എന്നാല്‍ ലേലം പാടില്ല.

ബാര്‍ബര്‍ ഷോപ്പുകളില്‍ മാസ്‌ക്, കയ്യുറ, സാനിറ്റൈസര്‍ നിര്‍ബന്ധമാണ്. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും

കോവിഡ് നിയന്തണത്തിന്റെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും കൊറോണ കോര്‍ കമ്മിറ്റി യോഗ തീരുമാനങ്ങള്‍ക്കും അനുസൃതമാകാന്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. അതൊരിക്കലും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലാവരുത്.

യോഗത്തില്‍ ജില്ലയില്‍ പ്രത്യേകം ചുമതല നല്‍കിയ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ , ഡി എം ഒ ഡോ.എ.വി. രാംദാസ് സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ എ ഡി എം എന്‍ ദേവീദാസ് ഡി ഡി ഇ കെ വി പുഷ്പ ആര്‍ഡിഒ ടി ആര്‍ അഹമ്മദ് കബീര്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ കൊറോണ കോര്‍കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, COVID-19, District, Karnataka, Top-Headlines, Tightens restrictions in kasaragod
Previous Post Next Post