city-gold-ad-for-blogger
Aster MIMS 10/10/2023

മണ്ണിടിച്ചില്‍ രൂക്ഷമായി ഒരു നാട്; സ്‌കൂളും നിരവധി വീടുകളും ഭീഷണിയില്‍, അധികൃതര്‍ക്ക് കുലുക്കമില്ല

മേല്‍പ്പറമ്പ്:  (www.kasargodvartha.com 10.07.2020) മണ്ണിടിച്ചില്‍ രൂക്ഷമായി ഒരു നാട്. സ്‌കൂളും നിരവധി വീടുകളും ഇത് കാരണം ഭീഷണിയിലാണ്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. മണ്ണിടിച്ചില്‍ കാരണം അപകട മേഖലയായ മേല്‍പറമ്പ് ചന്ദ്രഗിരി ഹൈസ്‌ക്കൂളിന് പിന്‍വശമുള്ള ചേടി കമ്പനി പ്രദേശത്തെ ആയിരകണക്കിന് കുട്ടികള്‍ പഠിക്കുന്ന വിദ്യാലവും, നിരവധി ജനങ്ങള്‍ പാര്‍ക്കുകയും ചെയ്യുന്ന പ്രേദേശത്താണ് അപകടനിലയിലുള്ള സ്ഥലം ഉള്ളത്.
മണ്ണിടിച്ചില്‍ രൂക്ഷമായി ഒരു നാട്; സ്‌കൂളും നിരവധി വീടുകളും ഭീഷണിയില്‍, അധികൃതര്‍ക്ക് കുലുക്കമില്ല

അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ബന്ധപ്പെട്ടവര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നാണ് പരാതി. പല വീടുകളും ഏത് നിമിഷവും തകരുമെന്ന അവസ്ഥയിലാന്ന്. ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുന്ന അധികൃതരുടെ നടപടി വ്യാപക ശക്തമായി പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇനിയും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍, ബഹുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിഷേധ പരിപാടിക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മുസ്ലീം ലീഗ് നേതാവ് കല്ലട്ര മാഹിന്‍ ഹാജി മുന്നറിയിപ്പ് നല്‍കി.

കെ പി അഷ്റഫ്, നസീര്‍ കെ വി ടി, സലാം ആരിഫ് കല്ലട്ര തുടങ്ങിയവരും കല്ലട്ര മാഹിന്‍ ഹാജിക്ക് ഒപ്പമുണ്ടായിരുന്നു.



Keywords:  Melparamba, news, Kerala, House, school, Land, severely affected by landslides; With the school and several homes under threat, authorities are not shaken

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL