ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഉഡുപ്പി: (www.kasargodvartha.com 08.07.2020) ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സാലിഗ്രാമ മണികട്ടുവിലെ രുദ്രമ്മയുടെ മകന്‍ കാര്‍തിക് (15) ആണ് മരിച്ചത്. കോട്ട വിവേക് ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

വീട്ടുജോലിക്കാരിയാണ് രുദ്രമ്മ. കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് രുദ്രമ്മയോടും കാര്‍തികിനോടും ഹോം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയുമ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കാതെ കാര്‍തിക് വിഷമത്തിലായിരുന്നതായി പറയുന്നു. ഇതേതുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
Mangalore, Udupi, Karnataka, News, COVID-19, Student, Death, Quarantined Class 10 student found dead

സംഭവത്തില്‍ കോട്ട പോലീസ് അന്വേഷണം നടത്തിവരുന്നു.


Keywords: Mangalore, Udupi, Karnataka, News, COVID-19, Student, Death, Quarantined Class 10 student found dead