Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദേശത്തേക്ക് പോകുന്നവര്‍ക്കുള്ള കോവിഡ് ടെസ്റ്റ്; സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നതായി യൂത്ത് ലീഗ്

പല ലാബുകളും പല തരത്തിലുള്ള ഫീസാണ് കോവിഡ് ടെസ്റ്റിന് പ്രവാസികളില്‍ നിന്നും ഈടാക്കുന്നത് private labs are robbering by covid test for going abroad ;Youth League #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com 22.07.2020) വിദേശത്തു നിന്ന് വന്ന പ്രവാസികള്‍ തിരിച്ചു പോകുമ്പോള്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയതോടെ സ്വകാര്യ ലാബുകള്‍ കൊള്ള ലാഭം നേടാനുള്ള അവസരമായി അതിനെ മാറ്റിയെന്ന് മുസ്ലിം യൂത്ത് ലീഗ് ഖാസിലൈന്‍ -പള്ളിക്കാല്‍ ശാഖ കമ്മിറ്റി ആരോപിച്ചു. പല ലാബുകളും പല തരത്തിലുള്ള ഫീസാണ് കോവിഡ് ടെസ്റ്റിന് പ്രവാസികളില്‍ നിന്നും ഈടാക്കുന്നത്. കോവിഡ് ടെസ്റ്റിന് 2,500 രൂപ മുതല്‍ 5,000 രൂപ വരെ വാങ്ങുന്ന ലാബുകള്‍ കാസര്‍കോട്ടുണ്ട്. അമിത ഫീസ് വാങ്ങുന്ന ലാബുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ടെസ്റ്റ് ഫീസ് ഏകീകരണത്തിന് നേതൃത്വം കൊടുക്കണം. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ലാബുകളില്‍ സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ടെസ്റ്റ് സൗകര്യം ചെയ്തു കൊടുക്കാന്‍ മുന്നോട്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് ഇ-മെയിലിലൂടെ പരാതി നല്‍കി. ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശിഹാബ് ഊദ് പ്രമേയം അവതരിപ്പിച്ചു. ഇബ്രാഹിം ഖാസിയാരകം, മനാഫ് ഊദ്, യാസര്‍ സിറാമിക്സ് റോഡ്, ഹംസ അങ്കോല, ഇംത്യാസ് പി എം, സബീര്‍ കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ഇംത്യാസ് എന്‍ എ സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു.


Keywords: Thalangara, news, Kerala, COVID-19, Test,  private labs are robbering by covid test for going abroad ;Youth League