city-gold-ad-for-blogger
Aster MIMS 10/10/2023

പുഴയോരങ്ങളില്‍ അപകട കെണിയൊരുക്കി കുളങ്ങളും കുഴികളും; ചൂണ്ടയിടാനെത്തിയ ഗൃഹനാഥന്‍ മരിച്ചത് പുഴയോരത്തെ കുളത്തില്‍ വീണ്

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.07.2020) വേനല്‍ കാലത്ത് കുടിവെള്ളത്തിനായി പുഴയോരങ്ങളില്‍ നിര്‍മ്മിക്കുന്ന കുളങ്ങളും കുഴികളും വര്‍ഷകാലത്ത് അപകടം വിതയ്ക്കുന്നു. മലയോര മേഖലകളിലെ പുഴയോരങ്ങളിലാണ് അപകട കെണിയൊരുക്കുന്ന നൂറ് കണക്കിന് കുഴികളും കുളങ്ങളും നിലവിലുള്ളത്. ആള്‍ മറയോ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തവയാണ് മിക്കവയും. വേനല്‍ കാലത്ത് കുടി വെള്ള ക്ഷാമം രൂക്ഷ മാകുമ്പോഴാണ് മിക്കയാളുകളും പുഴയോരം ചേര്‍ന്ന് കുഴികളും ചെറു കുളങ്ങളും നിര്‍മ്മിക്കുന്നത്. ഇത് വര്‍ഷ കാലമാകുമ്പോള്‍ മഴവെള്ളവും ചെളിയും നിറഞ്ഞ് അപകടം വരുത്താന്‍ ഇടയാവുന്നു.
പുഴയോരങ്ങളില്‍ അപകട കെണിയൊരുക്കി കുളങ്ങളും കുഴികളും; ചൂണ്ടയിടാനെത്തിയ ഗൃഹനാഥന്‍ മരിച്ചത് പുഴയോരത്തെ കുളത്തില്‍ വീണ്

പുഴയില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരും കുളിക്കുവാന്‍ പോകുന്നവരുമാണ് ഇത്തരത്തിലുള്ള അപകട കുഴികളില്‍ വീഴുന്നത്. പലര്‍ക്കും ഗുരുതരമായ പരിക്കേല്‍ക്കാനും ഇടയാവുന്നു.കഴിഞ്ഞ ദിവസം കൊന്നക്കാട് ചെരുമ്പ കോട് ദാമോദരന്‍ എന്ന മധ്യവയസ്‌കന്‍ മരിക്കാനിടയായതും പുഴയോട് ചേര്‍ന്ന ആള്‍ മറയില്ലാത്ത കുളത്തില്‍ വീണതിനാലാണ്.രാത്രി മീന്‍ പിടിക്കാനായാണ് ദാമോദരന്‍ വീടിനോട് ചേര്‍ന്നുള്ള പുഴയിലേക്ക് പോയത്.

ചെരുമ്പക്കോട് അഞ്ചുകണ്ടം പാലത്തിനടുത്തെ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച കുളത്തിലാണ് ദാമോദരന്‍ കാല്‍ വഴുതി വീണത്. കുളവും പുഴയും തമ്മില്‍ പത്തു മീറ്റര്‍ പോലും ദൂരമില്ല. പുഴയില്‍ നിന്നും ചൂണ്ടയില്‍ മീന്‍ പിടിക്കുന്നതിനിടെ ദാമോദരന്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാണ്. ചൈത്ര വാഹിനി പുഴയുടെ ആരംഭ സ്ഥലത്തുനിന്നും അവസാനിക്കുന്ന തേജസ്വിനി പുഴവരെ ആള്‍ മറയില്ലാത്ത നിരവധി കുളങ്ങളും ചെറു കിണറുകള്‍ പോലുള്ള കുഴികളും നിലവിലുണ്ട്.


Keywords:  Vellarikundu, kasaragod, news, Drinking water, River, Death, Kerala, Pools and ditches making danger trap ;the young man found death in the river

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL