Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് മാര്‍ഗനിര്‍ദേങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ കലക്ടര്‍ നേരിട്ടിറങ്ങി; രണ്ട് കടകള്‍ക്കെതിരെ നടപടി

കോവിഡ് രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ Kasaragod, Kerala, news, Police, COVID-19, Top-Headlines, Trending, police took action against peoples who violate Covid rules
കാസര്‍കോട്: (www.kasargodvartha.com 08.07.2020) കോവിഡ് രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നേരിട്ട് റോഡിലിറങ്ങി. മേല്‍പറമ്പില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടിയ രണ്ട് കടകള്‍ക്കെതിരെ നടപടിയെടുത്തു.

കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കാന്‍ മേല്‍പറമ്പ് പോലീസിന് നിര്‍ദ്ദേശം നല്‍കി. പത്തോളം വാഹനങ്ങളും കളക്ടര്‍ കസ്റ്റഡിയിലെടുത്തു. ഒരു അനാദിക്കടയ്ക്കും ഒരു ഹോട്ടലിനുമെതിരെയാണ് നടപടി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടുന്നവര്‍ക്കെതിരെയും ബ്രേയ്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു

മേല്‍പ്പറമ്പില്‍ എട്ടു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. രണ്ടു വാഹനം കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കടയുടമയുടമയുടേതു ള്‍പ്പെടെ എട്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Photo:File



Keywords: Kasaragod, Kerala, news, Police, COVID-19, Top-Headlines, Trending, police took action against peoples who violate Covid rules
  < !- START disable copy paste -->