Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണ് വെട്ടിച്ച് ഈ കാഴ്ച കാണാൻ ആരെങ്കിലും എത്തിയാൽ പിടി വീഴും; ഇത് പോലീസിൻ്റെ മുന്നറിയിപ്പ്

കണ്ണ് വെട്ടിച്ച് ആരെങ്കിലും ഈ കാഴ്ച കാണാൻ എത്തിയാൽ പിടി വീഴും. ഇത് വെള്ളരിക്കുണ്ട് പോലീസിന്റെ മുന്നറിയിപ്പ് Kasaragod, Kerala, Vellarikundu, News, Police, Police ban entry to Achankall Waterfall #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.07.2020) കണ്ണ് വെട്ടിച്ച് ആരെങ്കിലും ഈ കാഴ്ച കാണാൻ എത്തിയാൽ പിടി വീഴും. ഇത് വെള്ളരിക്കുണ്ട് പോലീസിന്റെ മുന്നറിയിപ്പ്.

കൊന്നക്കാട് അച്ഛൻ കല്ലിലെ മൺസൂൺ കാല വെള്ളച്ചാട്ടം കാണാൻ കോവിഡ് നിയന്ത്രങ്ങൾക്കിടയിലും എത്തുന്നവർക്കാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ദൂര സ്ഥലങ്ങളിൽ നിന്നും അച്ഛൻ കല്ലിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ ഏതാനും പേരെ പോലീസ് പിടികൂടുകയും പിഴയീടാക്കി വിട്ടയക്കുകയും ചെയ്തു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരായിരുന്നു ഇവർ. കൂടുതലും ബൈക്കിൽ ഊടു വഴികളിലൂടെ എത്തിയവരായിരുന്നു. കോവിഡ് നിയന്ത്രണം മറികടന്ന് എത്തിയവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു

ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാടിനടുത്ത്‌ അച്ഛൻ കല്ലിലെ വെള്ളച്ചാട്ടം മൺസൂൺ കാലത്ത് സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നതാണ്. കർണ്ണാടക വനമായ കോട്ടഞ്ചേരിയിൽ നിന്നും ഒഴുകിയെത്തുന്ന അരുവി അച്ഛൻ കല്ലിൽ കണ്ണിനു കുളിരേകുന്ന ദൃശ്യ വിസ്മയമാണ്.

കൊന്നക്കാടിന്റെ ഉൾപ്രദേശമായ അച്ഛൻ കല്ലിൽ മൺസൂൺ കാലത്ത് മാത്രം കണ്ടു വരുന്ന മനം മയക്കുന്ന വെള്ളചാട്ടം അടുത്ത കാലത്താണ് പുറം ലോകത്ത് പ്രസിദ്ധമായത്. നിരവധി സഞ്ചാരികൾ ഈ വെള്ളച്ചാട്ടം കാണാൻ ഇവിടെ എത്തി തുടങ്ങിയതോടെ അച്ഛൻ കല്ല് എന്ന ബളാൽ പഞ്ചായത്തിലെ ഒരു പ്രദേശം നാട്ടിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ മഴക്കാലത്തെ വിനോദ കേന്ദ്രമായി മാറുകയായിരുന്നു.

മുൻ വർഷങ്ങളിൽ നൂറ് കണക്കിന് ആളുകളാണ് ഇവിടെ ദിനം പ്രതി എത്തി കൊണ്ടിരുന്നത്. ഇത്തവണയും മൺസൂൺ കാലത്ത്‌ സഞ്ചാരികളെ മാടി വിളിച്ചു അച്ഛൻ കല്ല് വെള്ളച്ചാട്ടം യുവതി - യുവാക്കൾക്ക് ഹരം പകരാൻ തുടങ്ങിയതോടെ യാണ് കോവിഡ് പശ്ചാത്തലം കാരണം പോലിസ് നിയന്ത്രണം കടുപ്പിച്ചത്.

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബേക്കൽ കോട്ടയിൽ ഉൾപ്പെടെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാലാണ് കൊന്നക്കാട് അച്ഛൻ കല്ല് വെള്ളച്ചാട്ടം കാണാനെത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയതെന്നും ആളുകൾ കൂട്ടമായി എത്തുന്നത് കോവിഡ് ഭീഷണി സൃഷ്ടിക്കുമെന്നും കൂട്ടമായി ആരെങ്കിലും വെള്ളച്ചാട്ടം വീക്ഷിക്കാൻ അച്ഛൻ കല്ലിൽ എത്തിയാൽ പോലീസ് കർശന നടപടി എടുക്കുമെന്നും വെള്ളരിക്കുണ്ട് സി ഐ പ്രേംസദൻ കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords: Kasaragod, Kerala, Vellarikundu, News, Police, Police ban entry to Achankall Waterfall