city-gold-ad-for-blogger
Aster MIMS 10/10/2023

ടി വി നേരെയാക്കാനെന്ന് പറഞ്ഞ് കൂട്ടികൊണ്ടു വന്ന 16 കാരനെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കി; 40 കാരനെതിരെ പോലീസ് പോക്‌സോ ചുമത്തി, പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.07.2020) ടെലിവിഷന്‍ നേരെയാക്കാന്‍ എന്ന വ്യാജേന വീടിലേക്ക് കൂട്ടി കൊണ്ടുവന്ന പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ 40 കാരനെതിരെ പോസ്‌കോ നിയമ പ്രകാരം പോലീസ് കേസെടുത്തു.
പോലിസിനെ കണ്ട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ജില്ലാ ആശു പത്രിയിലേക്ക് മാറ്റി.
ടി വി നേരെയാക്കാനെന്ന് പറഞ്ഞ് കൂട്ടികൊണ്ടു വന്ന 16 കാരനെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കി; 40 കാരനെതിരെ പോലീസ് പോക്‌സോ ചുമത്തി, പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.തിങ്കളാഴ്ച രാവിലെ പതിനാറുകാരന്റെ അയല്‍വാസിയായ ഷിജു (40)  വീട്ടിലേക്ക് വിളിച്ചു വരുത്തി. തന്റെ ടെലിവിഷന്‍ എന്തോ തകരാര്‍ ആണെന്നും നേരെയാക്കാന്‍ ഒന്ന് സഹായിക്കണമെന്നും ഷിജു അവശ്യപ്പെട്ടു. അത്യാവശ്യം ഇലക്ട്രിക് വര്‍ക്കുകള്‍ അറിയാവുന്ന പതിനാറുകാരന്‍ ഷിജുവിന്റെ ടെലിവിഷന്‍ നന്നാക്കി നല്‍കി സ്വന്തം വീട്ടിലേക്ക് മടങ്ങി വരാന്‍ തയ്യാറെ ടുക്കുമ്പോള്‍ ഷിജുതന്നെ സ്വകാര്യ ഭാഗങ്ങളില്‍.സ്പര്‍ശിക്കുകയും പ്രകൃതി വിരുദ്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നുവെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി.

കുതറി മാറി വീട്ടിലേക്ക് ഓടിയെത്തിയ പതിനാറുകാരന്‍ രക്ഷിതാക്കളുടെ സഹായത്തോടെ വെള്ളരിക്കുണ്ട് പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ വസ്തുത ഉണ്ട് എന്ന് കണ്ടെത്തിയ പോലീസ് പ്രതി ഷിജുവിനെ അറസ്റ്റു ചെയ്യുവാന്‍ എത്തി. പോലീസിനെ കണ്ട് കൈഞരമ്പിലും കഴുത്തിലും മുറിവുകള്‍ ഉണ്ടാക്കി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.

പോലീസ് ഉടന്‍ ഷിജുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ നല്‍കുകയും ചെയ്തു. കുട്ടിയുടെ പരാതിയില്‍ ഷിജുവിനെതിരെ പോസ്‌കോ നിയമ പ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം  പ്രതി ഷിജുവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് വെള്ളരിക്കുണ്ട് സി. ഐ. പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


Keywords:  Vellarikundu, news, kasaragod, Kerala, Harrasment, case, complaint, Police, pocso case against  40-year-old man

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL