Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു; കേസുകളുടെ എണ്ണം 10,000 കടന്നു

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ കര്‍ശന നടപടി തുടരുന്നു. ഇതുവരെ 10077 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു Kasaragod, Kerala, News, COVID-19, Mask, Case, Police, Not wear mask; Number of cases passes 10,000 #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 02.07.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ കര്‍ശന നടപടി തുടരുന്നു. ഇതുവരെ 10077 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ ഒന്നിന് മാത്രം 208 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂലൈ ഒന്നിന് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്-2, വിദ്യാനഗര്‍-1, ആദൂര്‍-1, മേല്‍പ്പറമ്പ-2, ബേക്കല്‍-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-3, വെള്ളരിക്കുണ്ട്-3, ചിറ്റാരിക്കാല്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
Kasaragod, Kerala, News, COVID-19, Mask, Case, Police, Not wear mask; Number of cases passes 10,000

വിവിധ കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു. ഏഴ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2899 ആയി. വിവിധ കേസുകളിലായി 3739 പേരെ അറസ്റ്റ് ചെയ്തു. 1198 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.



Keywords: Kasaragod, Kerala, News, COVID-19, Mask, Case, Police, Not wear mask; Number of cases passes 10,000