Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം വിഷം കഴിച്ച യുവകലാകാരന്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു

ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം വിഷം കഴിച്ച യുവകലാകാരന്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ ഭാര്‍ഗവിയുടെ Kasaragod, Kerala, news, Kanhangad, Death, suicide, Top-Headlines, Ambalathara, Man died after consuming poison
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.07.2020) ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം വിഷം കഴിച്ച യുവകലാകാരന്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ ഭാര്‍ഗവിയുടെ മകന്‍ നിള അമ്പലത്തറ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിനീത് (34) ആണ് മരിച്ചത്. അഞ്ചുദിവസം മുമ്പ് വീട്ടിനുള്ളിലാണ് വിനീതിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

നിരവധി കവിതകള്‍ എഴുതിയ വിനീത് കവിതാസമാഹാരവും പുറത്തിറക്കിയിരുന്നു. ചിത്രകാരന്‍ കൂടിയായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ചും സാമൂഹികാവസ്ഥകളെക്കുറിച്ചും ഫേസ്ബുക്കില്‍ കുറിപ്പുകളെഴുതി നവമാധ്യമസമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന വിനീതിന്റെ വിയോഗം നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന പരാമര്‍ശമുള്ള ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തിജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല. കവിതയെഴുത്തിലും ചിത്രരചനയിലും സജീവമായിരുന്നു വിനീത്. നാടകപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. നൂറുകണക്കിന് ചിത്രങ്ങള്‍ വരിച്ച വിനീത് കാസര്‍കോട് ജില്ലക്കകത്തും പുറത്തുമുള്ള വേദികളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈയിടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ നാലുദിവസം നീണ്ടുനിന്ന ചിത്രപ്രദര്‍ശനവും നടത്തിയിരുന്നു.


Keywords: Kasaragod, Kerala, news, Kanhangad, Death, suicide, Top-Headlines, Ambalathara, Man died after consuming poison, Nila Ambalathara.
  < !- START disable copy paste -->