ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു
Jul 2, 2020, 18:14 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2020) ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ കല്ലങ്കൈ ദേശീയപാതയിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് ഉപ്പ് കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്.
ഡ്രൈവര്‍ കര്‍ണാടക ഹുബ്ലിയിലെ നിസാമുദ്ദീനാണ് (32) പരിക്കേറ്റത്. നിസാമുദ്ദീനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ലോറിയില്‍ കുടുങ്ങിയ നിസാമുദ്ദീനെ കാബിന് വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Keywords: Kasaragod, Kerala, News, Lorry, Accident, Driver, Injured, Lorry accident in Kallangai