city-gold-ad-for-blogger
Aster MIMS 10/10/2023

കുഞ്ഞുങ്ങള്‍ക്ക് തണലൊരുക്കാന്‍ തയ്യാറുള്ളവരെ തേടുന്നു

കാസര്‍കോട്: (www.kasargodvartha.com 16.07.2020) കാസര്‍കോട് ചൈല്‍ഡ ്വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനത്തില്‍ താമസിച്ചു വരുന്ന കുട്ടികളെ പോറ്റിവളര്‍ത്താന്‍ താല്‍പര്യമുള്ള രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വന്തം കുടുംബത്തില്‍ വളരുവാന്‍  സാഹചര്യമില്ലാതെ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വനിതാശിശുവികസന വകുപ്പിലെ ജില്ലാശിശുസംരക്ഷണയൂണിറ്റ്, ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  ഈ പദ്ധതി(ഫോസ്റ്റര്‍കെയര്‍) നടപ്പിലാക്കുന്നത്. ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ കഴിഞ്ഞുവരുന്ന 5 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും  ഈ പദ്ധതി പ്രകാരം  അപേക്ഷകരായ രക്ഷിതാക്കളുടെ വീട്ടില്‍ പോറ്റിവളര്‍ത്താന്‍  നല്‍കും. 50 വയസ്സിനു താഴെ പ്രായമുളള സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ എന്നിവര്‍ക്ക്  പദ്ധതിപ്രകാരം  അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ കാസര്‍കോട് സിവില്‍സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാശിശുസംരക്ഷണയൂണിറ്റ് ഓഫീസില്‍ ഈമെയില്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04994256990,9895982476. ഈമെയില്‍ വിലാസം-dcpuksd@gmail.com.

കുഞ്ഞുങ്ങള്‍ക്ക് തണലൊരുക്കാന്‍ തയ്യാറുള്ളവരെ തേടുന്നു


Keywords: Kasaragod, Kerala, news, Top-Headlines, Baby, Looking for people who are ready to care babies
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL