സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്നു; കാസര്‍കോട്ട് നിരവധി വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗണിന് സാധ്യത

കാസര്‍കോട്: (www.kasargodvartha.com 11.07.2020) സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ട് നിരവധി വാർഡുകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരും.

 ഇനിയുള്ള രണ്ട് ദിവസത്തെ കോവിഡ് ഫലം കൂടി പരിശോധിച്ച ശേഷമായിരിക്കും പ്രഖ്യാപനം. എന്നാല്‍ ജില്ലയില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും, ജനങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു.

കാസര്‍കോട് എംജി റോഡ് മാര്‍ക്കറ്റ് ഭാഗത്ത് നിന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ അധികൃതര്‍ ആലോചിക്കുന്നത്. സമൂഹവ്യാപനം ഒഴിവാക്കാന്‍ ജനങ്ങള്‍ പരമാവതി ശ്രദ്ധിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
Kasaragod, Kerala, News, COVID-19, District, Top-Headlines, Trending, Kasargod Tripple lockdown will be announced

ഇപ്പോൾ തന്നെ രോഗവ്യാപന സാധ്യതയുള്ള തളങ്കരയുൾപ്പടെയുള്ള വാർഡുകൾ പോലീസ് റോഡുകൾ അടച്ച് നിയന്ത്രണങ്ങൾ കർശ്ശനമക്കിയിട്ടുണ്ട്.

മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്. ചെങ്കള പഞ്ചായത്തിലെ ചെർക്കള ടൗണിലും മുളിയാർ പഞ്ചായത്തിലെ ഏതാനും വാർഡുകളിലും നടപടി കർശ്ശനമാക്കിയിട്ടുണ്ട്.

രണ്ട് ദിവസത്തെ കോവിഡ് പരിശോധനാ ഫലങ്ങൾ കൂടി നോക്കി കാസർകോട്ടും പരിസര പ്രദേശങ്ങളിലും  ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

സാഹചര്യം സസൂഷ്മം വിലയിരുത്തുകയാണെന്ന് ഡി എം ഒ ഡോ. രാംദാസ് കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords: Kasaragod, Kerala, News, COVID-19, District, Top-Headlines, Trending, Kasargod Tripple lockdown will be announced
Previous Post Next Post