city-gold-ad-for-blogger
Aster MIMS 10/10/2023

അജിത്ത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഷാഫി സുഹ്രി ഉള്‍പെടെയുള്ള നേതാക്കള്‍ രാജിവെച്ച് വീണ്ടും പി ഡി പിയില്‍; 'ഐ എന്‍ എല്ലിനോട് പിണക്കമില്ല, മഅ്ദനിയുടെ മോചനത്തിനായുള്ള പോരാട്ടത്തിന് ശക്തി പകരും'

കാസര്‍കോട്: (www.kasargodvartha.com 02.07.2020) 21 വര്‍ഷക്കാലമായി വിചാരണ കൂടാതെ തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍ മോചനത്തിന് നിയമപരവും ജനാധിപത്യപരവുമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടി രാജിവെച്ച് പിഡിപിയിലേക്ക് ചേര്‍ന്നതായി എ എന്‍ എല്‍ നേതാക്കള്‍ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത്ത് കുമാര്‍ ആസാദ്, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുബൈര്‍ പടുപ്പ്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി,  ഐ എസ് സക്കീര്‍ ഹുസൈന്‍,  ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് മുക്കൂര്‍ തുടങ്ങിയ നേതാക്കളാണ് ഐ എന്‍ എല്‍ വിട്ട് പിഡിപിയില്‍ ചേര്‍ന്നത്.
അജിത്ത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഷാഫി സുഹ്രി ഉള്‍പെടെയുള്ള നേതാക്കള്‍ രാജിവെച്ച് വീണ്ടും പി ഡി പിയില്‍; 'ഐ എന്‍ എല്ലിനോട് പിണക്കമില്ല, മഅ്ദനിയുടെ മോചനത്തിനായുള്ള പോരാട്ടത്തിന് ശക്തി പകരും'

ഫാസിസത്തിനെതിരെ വിശാലമായ ഒരു ദളിത് പിന്നോക്ക മതന്യൂനപക്ഷ കാഴ്ചപ്പാടാണ് തങ്ങള്‍ക്കുള്ളതെന്നും തങ്ങളുടെ സാന്നിധ്യം പിഡിപിയില്‍ അത്യാവശ്യമായതുകൊണ്ടുമാണ് രാജിവെച്ച് പിഡിപിയില്‍ ചേര്‍ന്നതെന്നും നേതാക്കള്‍ അറിയിച്ചു. മഹാനായ സേട്ട് സാഹിബ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ലീഗിനോട് വിയോജിപ്പ് ഇല്ല. ഇതിന് വേണ്ടി സംസ്ഥാന തലത്തിലുള്ള ഒരു വിശാല ഐക്യത്തിന് ശ്രമിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

പി ഡി പി സ്ഥാപിത കാലം തൊട്ട് അബ്ദുല്‍ നാസര്‍ മഅ്ദനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് അജിത് കുമാര്‍ ആസാദും സുബൈര്‍ പടുപ്പും. ഇടക്കാലത്ത് രാജിവെച്ച് ഐ എന്‍ എല്ലില്‍ ചേരുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളായി നാഷണല്‍ ലീഗില്‍ പ്രവര്‍ത്തിച്ചുവരുന്നു.


Keywords:  kasaragod, news, Kerala, INL, PDP, Ajith Kumar, Zubair Padupp, Shafi Zuhri, Sakeer Husain, Ashraf Mukkur, Muad Padpp, Kasaragod press club, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL