Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗ്രീന്‍ ഹാബിറ്റാറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ കാസര്‍കോട്ടെ ദിനേശ് ഇന്‍സൈറ്റിന് ഒന്നാം സ്ഥാനം; തിരുവനന്തപുരത്തെ അനൂപിന് രണ്ടാം സ്ഥാനവും, കണ്ണൂരിലെ വിജേഷിന് മൂന്നാം സ്ഥാനവും

ഗ്രീന്‍ ഹാബിറ്റാറ്റ് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ കാസര്‍കോട്ടെ ദിനേശ് ഇന്‍സൈറ്റ് ഒന്നാം സ്ഥാനം നേടി Dinesh K, kasaragod, news, Kerala, Photography, Prize, Competition, Dinesh Insight got first prize in Photo contest conducted by Green habitat #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 06.07.2020) ഗ്രീന്‍ ഹാബിറ്റാറ്റ് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ കാസര്‍കോട്ടെ ദിനേശ് ഇന്‍സൈറ്റ് ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം സ്വദേശി അനൂപ് വി എസ് രണ്ടാം സ്ഥാനവും കണ്ണൂര്‍ സ്വദേശി വിജേഷ് മാറോളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം സ്വദേശി കെ ബോണിയം പകര്‍ത്തിയ ഫോട്ടോ ഓണ്‍ലൈന്‍ വോട്ടിംഗില്‍ ഏറ്റവും കൂടുതല്‍ ലൈക്കിലൂടെ ജനകീയ ചിത്രമായും തെരഞ്ഞെടുത്തു.
Dinesh K, kasaragod, news, Kerala, Photography, Prize, Competition, Dinesh Insight got first prize in Photo contest conducted by Green habitat

തൃശൂരിലെ ഫ്രാന്‍സിസ് ചെമ്പരത്തി, പ്രവീണ്‍ പ്രേം കുമാര്‍, ആലപ്പുഴയിലെ ടിട്ടു ഷാജി തോമസ്, എറണാകുളത്തെ ബെന്നി തുത്തിയൂര്‍, തിരുവനന്തപുരത്തെ സതീഷ് ശങ്കര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. അബ്ദുല്‍ നൗഷാദ് കെ എ, ജോസഫ് ലാസര്‍, രാജേഷ് നാട്ടിക, എന്‍ ഉബൈദ്, മനോഡ് കരിങ്കമടത്തില്‍ എന്നിവരടങ്ങിയ ജൂറിയാണ് വിധി നിര്‍ണയിച്ചത്.

 Dinesh K, kasaragod, news, Kerala, Photography, Prize, Competition, Dinesh Insight got first prize in Photo contest conducted by Green habitat


Keywords: Dinesh K, kasaragod, news, Kerala, Photography, Prize, Competition, Dinesh Insight got first prize in Photo contest conducted by Green habitat