Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് വ്യാപനം തടയാന്‍ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട കരാറുകാരും തൊഴിലാളികള്‍ക്ക് വീട് നല്‍കിയ കെട്ടിട ഉടമകളും ജില്ലാ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം details of the guest workers should be register with the Labour Office #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 21.07.2020)  ജില്ലയിലെ കൊവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട കരാറുകാരും തൊഴിലാളികള്‍ക്ക് വീട് നല്‍കിയ കെട്ടിട ഉടമകളും ജില്ലാ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിന് തൊഴിലാളികളുടെ പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നിലവിലെ താമസ സ്ഥലത്തിന്റെ മേല്‍ വിലാസം എന്നീ വിവരങ്ങള്‍ കരാറുകാരും കെട്ടിട ഉടമകളും അടിയന്തിരമായി ലേബര്‍ ഓഫീസല്‍ സമര്‍പ്പിക്കണം.


കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസ്് (04994 256950), കാഞ്ഞങ്ങാട് (04672204602), കാസര്‍കോട് (04994257850) അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായോ ബന്ധപ്പെടണം. തൊഴിലാളികളുടെ വിവരങ്ങള്‍ ലഭ്യമാക്കാത്ത കരാറുകാര്‍, കെട്ടിട ഉടമകള്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.



Keywords: Kasaragod, News, Kerala, Employ, COVID-19, Registration, details of the guest workers should be register with the Labour Office