ക്രിക്കറ്റ് കളി; 6 പേര്‍ അറസ്റ്റില്‍

ക്രിക്കറ്റ് കളി; 6 പേര്‍ അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 06.07.2020) കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്രിക്കറ്റ് കളിക്കുകയായിരുന്ന ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഗോളിയടുക്കത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുഹമ്മദ് ഷാഫി, അബ്ദുല്‍ നാസര്‍, എം എസ് ഹമീദ്, ബഷീര്‍, ഷക്കീല്‍, അബ്ദുല്‍ റിയാസ് എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്.
Kasaragod, Badiyadukka, Kerala, News, Cricket, COVID-19, Arrest, Cricket Match; 6 arrested

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.Keywords: Kasaragod, Badiyadukka, Kerala, News, Cricket, COVID-19, Arrest, Cricket Match; 6 arrested