Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശങ്കയുടെ മുള്‍മുനയില്‍ മംഗളൂരു; എം എല്‍ എയ്ക്കും മലയാളികളായ 5 റെയില്‍വേ ജീവനക്കാര്‍ക്കും കോവിഡ്

ആശങ്കയുടെ മുള്‍മുനയില്‍ മംഗളൂരു. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. എം എല്‍ എയ്ക്കും മലയാളികളായ അഞ്ചു Mangalore, COVID-19, Top-Headlines, Trending, National, Kerala, Covid for MLA in Mangaluru
മംഗളൂരു: (www.kasargodvartha.com 03.07.2020) ആശങ്കയുടെ മുള്‍മുനയില്‍ മംഗളൂരു. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. എം എല്‍ എയ്ക്കും മലയാളികളായ അഞ്ചു റെയില്‍വേ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സിറ്റി നോര്‍ത്ത് എം എല്‍ എയും ഡോക്ടറുമായ വൈ. ഭരത് ഷെട്ടിക്കാണ് കോവിഡ് പോസിറ്റീവായത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര ബായാര്‍, താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ സുജയ് ഭണ്ഡാരി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി.

ഇവരൊടൊപ്പം കഴിഞ്ഞ ദിവസം വരെ ഒട്ടേറെ യോഗങ്ങളില്‍ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, നളീന്‍കുമാര്‍ കട്ടീല്‍ എം പി, വേദവ്യാസ കാമത്ത് എം എല്‍ എ, ഡെപ്യൂട്ടി കമ്മിഷണര്‍ സിന്ധു ബി രൂപേഷ്, വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ട സ്ഥിതിയാണിപ്പോള്‍.

മംഗളൂരു സെന്‍ട്രല്‍ ജീവനക്കാരായ മലയാളികള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. നേരത്തെ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ചൊവ്വാഴ്ച പരിശോധന നടത്തിയ നാല് മെക്കാനിക്കല്‍ ജീവനക്കാരുടെയും ഒരു ഇലക്ട്രിക്കല്‍ ജീവനക്കാരന്റെയും പരിശോധനാഫലം വ്യാഴാഴ്ച എത്തിയതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ആദ്യം രോഗം ബാധിച്ച ജീവനക്കാരനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരാണ്. എല്ലാവരും ഒരേ റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

കൊവിഡ് വ്യാപനം കൂടിയതോടെ മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം രണ്ടുദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.


Keywords: Mangalore, COVID-19, Top-Headlines, Trending, National, Kerala, Covid for MLA in Mangaluru
  < !- START disable copy paste -->