സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ കാസര്‍കോട്ട്

സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ കാസര്‍കോട്ട്

തിരുവനന്തപുരം: (www.kasargodvartha.com 14.07.2020) സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേര്‍ക്കാണ്  കോവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു. 306 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 26 പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല.

130 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 68 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. എറണാകുളം 70, മലപ്പുറം, കോഴിക്കോട് 58, കാസര്‍കോട് 44, തൃശ്ശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായത്.

181 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശ്ശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവായത്.


Keywords: COVID-19, news, Kerala, Report, Trending, Top-Headlines, Thiruvananthapuram, kasaragod, covid 19 positive cases kerala