Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് രോഗികളെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ 5 പേര്‍ക്കെതിരെ കേസ്

കോവിഡ് രോഗികളെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാറത്തോട് പഞ്ചായത്തിലെ Kerala, news, Top-Headlines, Ambulance, Case against 5 for blocking Ambulance
കാഞ്ഞിരപ്പള്ളി: (www.kasargodvartha.com 16.07.2020) കോവിഡ് രോഗികളെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഇടക്കുന്നം പുത്തന്‍പ്ലാക്കല്‍ മുഹമ്മദ് റാഫി (40), കുത്തുകല്ലുങ്കല്‍ കബീര്‍ കുട്ടി (39) പുത്തന്‍പ്ലാക്കല്‍ അബ്ദുല്‍ മനാഫ് (35), ചേലത്താന്‍പറമ്പില്‍ അബ്ദുല്‍ മനാഫ്, പുളിമൂട്ടില്‍ മനാഫ്(19) എന്നിവര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള നിയമ പ്രകാരം പോലീസ് കേസെടുത്തത്.

പഞ്ചായത്തംഗം വന്നതിനു ശേഷം മാത്രമേ രോഗികളെ കൊണ്ടുപോകാവൂ എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ആംബുലന്‍സ് തടഞ്ഞത്.


Keywords: Kerala, news, Top-Headlines, Ambulance, Case against 5 for blocking Ambulance
  < !- START disable copy paste -->