city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം; പോലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ടു, ഡ്രൈവര്‍ കടന്നുകളഞ്ഞു

മഞ്ചേശ്വരം:  (www.kasargodvartha.com 07.07.2020) കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ടു. പോലീസെത്തുമ്പോഴേക്കും ഡ്രൈവര്‍ കടന്നുകളഞ്ഞു. കാറില്‍ നിന്നും 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹൊസങ്കടി ബട്ടിപ്പദവിലാണ് സംഭവം.

മഞ്ചേശ്വരം അഡീഷണല്‍ എസ് ഐ ബാലേന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കിറങ്ങിയതായിരുന്നു പോലീസ്. ഇതിനിടെയാണ് കഞ്ചാവ് കടത്തുന്ന സ്വിഫ്റ്റ് കാര്‍ പോകുന്നത് കണ്ടത്. പിന്തുടര്‍ന്നപ്പോഴാണ് ബട്ടിപ്പദവില്‍ കാര്‍ റോഡില്‍ മറിഞ്ഞ് കിടക്കുന്നത് കണ്ടത്. ചാക്കുകളില്‍ സൂക്ഷിച്ച നിലയിലാണ് 10 കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും കാറും പോാലീസ് കസ്റ്റഡിയിലെടുത്തു.

രക്ഷപ്പെട്ട പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം; പോലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ടു, ഡ്രൈവര്‍ കടന്നുകളഞ്ഞു


Keywords: Manjeshwaram, news, Kerala, Accident, Cannabis smuggling revealed The car chased by the police crashed and the driver escaped

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL