കൊല്ലും കൊലയിലേക്കും നയിച്ച അതേ വൃത്തികെട്ട തട്ടിപ്പ് കളിയില്‍ വീണ്ടും യുവാക്കള്‍ കുരുങ്ങുന്നു; ബിറ്റ് കോയിന്‍ തട്ടിപ്പിലൂടെ മലപ്പുറത്തെ യുവാവിന് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നിട്ടും ഒന്നും പഠിച്ചില്ല, ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ച് കോടികളുടെ ഊഹകച്ചവടം; മോഹവലയത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാര്‍

കൊല്ലും കൊലയിലേക്കും നയിച്ച അതേ വൃത്തികെട്ട തട്ടിപ്പ് കളിയില്‍ വീണ്ടും യുവാക്കള്‍ കുരുങ്ങുന്നു; ബിറ്റ് കോയിന്‍ തട്ടിപ്പിലൂടെ മലപ്പുറത്തെ യുവാവിന് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നിട്ടും ഒന്നും പഠിച്ചില്ല, ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ച് കോടികളുടെ ഊഹകച്ചവടം; മോഹവലയത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാര്‍

കാസര്‍കോട്: (www.kasargodvartha.com 27.07.2020) ഒരു വര്‍ഷം മുമ്പ് കൊല്ലും കൊലയിലേക്കും നയിച്ച അതേ വൃത്തികെട്ട തട്ടിപ്പ് കളിയില്‍ വീണ്ടും യുവാക്കള്‍ കുരുങ്ങുന്നു. ബിറ്റ് കോയിന്‍ ഇടപാടിലൂടെ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നത് മലപ്പുറത്തെ യുവാവിനായിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് സമാനമായ രീതിയില്‍ ക്രിപ്‌റ്റോ കറണ്‍സിയില്‍ പണം നിക്ഷേപിച്ച് കോടികളുടെ ഊഹകച്ചവടം നടക്കുന്നത്. മോഹവലയത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കരാണെതാണ് മറ്റൊരു പ്രത്യേകത.
Kasaragod, News, Kerala, fake, Fraud, Youth, Bitcoin, bitcoin fraud again

ക്രിപ്‌റ്റോ കറന്‍സി വ്യാപകമായതോടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പെരുകുകയാണ്. പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോറിസ് കോയിന്‍ എന്ന പേരില്‍ മാസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടത്തിയാണ് സംഘം യുവാക്കള്‍ക്കായി വലവിരിച്ച് കൊണ്ടിരിക്കുന്നത്. 

മോറിസ് കോയിന്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ ഉയര്‍ന്ന ലാഭവും. രജിസ്റ്റര്‍ ചെയ്തശേഷം 2022ല്‍ വീണ്ടും ക്രയവിക്രയം നടത്താമെന്നുമാണ് വാഗ്ദ്ധാനം. താല്‍പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പ്ലാനിന്റെ പേരും മേല്‍വിലാസവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ മതിയെന്നും സന്ദേശങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് ചീഫ് യു. അബ്ദുല്‍ കരീം പറയുന്നു.

ഇടപാടുകള്‍ രഹസ്യമായാണ് നടത്തുന്നത്. പണം കൈമാറാന്‍ ബാങ്കുകളെ ഉപയോഗിക്കാതിരിക്കാനാണ് സംഘം ശ്രമിക്കുന്നത്. സി.സി.ടി.വിയില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഇടപാടുകള്‍ നടത്തുന്നതെന്നതും പോലീസിനെ കുഴക്കുന്നു. പോലീസിന് അന്വേഷണം നടത്താന്‍ പലപ്പോഴും വ്യക്തമായ തെളിവ് ലഭിക്കുന്നില്ല. ഇടപാടുകള്‍ക്ക് രേഖയോ തെളിവോ ഇല്ലാത്തതിനാല്‍ കേസെടുക്കാനോ തെളിയിക്കാനോ കഴിയാത്തത് സംഘത്തിന് തുണയാകുന്നു.

അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇടപാട് നടത്തി വിശ്വാസ്യത നേടി മറ്റുള്ളവരെ ഇടപാടിന് പ്രേരിപ്പിക്കുന്നു. ആദ്യം ചേരുന്നവര്‍ക്ക് ലാഭവിഹിതം നല്‍കാന്‍ സംഘം തയ്യാറാകുന്നു. അനധികൃത ഇടപാടായതിനാല്‍ പണം നഷ്ടപ്പെട്ട പലരും പരാതിപ്പെടാന്‍ മുന്നോട്ടുവരുന്നില്ലെന്നും പോലീസും സൈബര്‍ സെല്ലും വ്യക്തമാക്കുന്നു.

18 നും അതിന് താഴെയുള്ള കൗമാരക്കാരും വരെ ആയിരവും പതിനായിരവും ലക്ഷങ്ങളുംവരെ ഇടപാടില്‍ നിക്ഷേപിക്കുന്നു. ഇവര്‍ക്ക് വിശ്വാസ്യത ഉണ്ടാക്കാന്‍ ചില ലിങ്കുകളും മെയിലുകളും വാട്‌സാപ്പ് സന്ദേശങ്ങളും രേഖകളെന്ന പേരില്‍ കൈമാറുന്നു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരാണ് ഡിജിറ്റല്‍ കറന്‍സി തട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളത് എന്നാണ് വിവരം.Keywords: Kasaragod, News, Kerala, fake, Fraud, Youth, Bitcoin, bitcoin fraud again