Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാതയോരത്തെ 2 ക്ഷേത്രങ്ങളില്‍ കവര്‍ച്ചാ ശ്രമം; പ്രതിയുടെ സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

ഹൊസ്ദുര്‍ഗ് തെരുവത്ത് ലക്ഷ്മിനഗര്‍ അറയില്‍ ഭഗവതി ദേവാലയത്തിലും ചെറുവത്തൂര്‍ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിലുമാണ് കവര്‍ച്ചാ ശ്രമം നടന്നത് Attempted robbery at temples #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2020) ദേശീയപാതയോരത്തെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ചാ ശ്രമം. ഹൊസ്ദുര്‍ഗ് തെരുവത്ത് ലക്ഷ്മിനഗര്‍ അറയില്‍ ഭഗവതി ദേവാലയത്തിലും ചെറുവത്തൂര്‍ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിലുമാണ് കവര്‍ച്ചാ ശ്രമം നടന്നത്. സംഭവത്തില്‍ പതിയുടെ സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

തെരുവത്ത് ക്ഷേത്രത്തിനകത്തെ ശീകോവിലിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഭണ്ഡാരത്തിന്റെ ആദ്യ പൂട്ട് തകര്‍ത്ത മോഷ്ടാവ് രണ്ടാമത്തെ പൂട്ട് പൊളിക്കാന്‍ കഴിയാതെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ കെ പി വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. ക്ഷേത്രം സെക്രട്ടറി എന്‍ വിജയന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
Kasaragod, Kanhangad, Kerala, News, Robbery, Temple, Attempted robbery at temples

ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മോഷ്ടാവ് മോഷണ ശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായി ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


Keywords: Kasaragod, Kanhangad, Kerala, News, Robbery, Temple, Attempted robbery at temples