Join Whatsapp Group. Join now!
Aster MIMS 10/10/2023

തൈക്കടപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ. ശ്രീകാന്ത്

കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത് ആവശ്യപ്പെട്ടു adv srikanth demands to prob molestation #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 22.07.2020) സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് നീലേശ്വരം തൈക്കടപ്പുറത്ത് നടന്നതെന്നും മദ്രസാ അധ്യാപകനായ സ്വന്തം പിതാവും സുഹൃത്തുകളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ്, എസ് ഡി പി ഐ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി ശ്രീകാന്ത് ആരോപിച്ചു. കേസില്‍ സെപെഷല്‍ പ്രോസികൂട്ടറെ നിയമ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാണം. വനിതാ കമ്മീഷന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായും അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു.



Keywords: Kasaragod, Kerala, News, BJP, Adv.Srikanth, Molestation, Case, adv srikanth demands to prob molestation