city-gold-ad-for-blogger
Aster MIMS 10/10/2023

ഡോക്ടേഴ്‌സ് ദിനത്തിലും 80 ന്റെ പ്രായം തളര്‍ത്താതെ കര്‍മ്മനിരതനായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോ. എ ആര്‍ പൈ

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.07.2020) ഇത് ഡോ. എ. ആര്‍. പൈ. വയസ്സ് 80. ജോലി ആതുര ശു ശ്രുഷരംഗം. പ്രായത്തിന്റെ അവശത പോലുമില്ലാതെ ഇപ്പോഴും കര്‍മ്മ നിരതനായി പൈ ഡോക്ടര്‍ ജോലി ചെയ്യുന്നത് കാസര്‍കോട് വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. നിസാര സംഭവങ്ങള്‍ക്കു പോലും ഒപിയില്‍ മുതല്‍ സ്വകാര്യ ക്ലിനിക്കില്‍ വരെ സമരം നടത്തി രോഗികളെ ചുറ്റിക്കുന്ന ഡോക്ടര്‍മാര്‍ ഉള്ള നാട്ടിലാണ് സമരമോ പരാതിയോ പരിഭവമോ ഇല്ലാതെ എണ്‍പതിലും പൈ ഡോക്ടര്‍ മലയോരഗ്രാമത്തിന്റെ മനസറിഞ്ഞു പാവപ്പെട്ട രോഗികള്‍ക്ക് മരുന്നും ഗുശ്രൂഷയും ചെയ്തുവരുന്നത്.

വെള്ളരിക്കുണ്ടിലെ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈ ഡോക്ടര്‍ക്കു സമയപരിധിയില്ല. ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലെങ്കില്‍ തൊട്ടടുത്തെ വീടിന്റെ മുന്നിലെ കസേരയില്‍ കാണും. രാവിലെ ഒന്‍പതിന് തുടങ്ങുന്ന ആതുരസേവനം അവസാനിക്കുന്നത് രാത്രി ആളൊഴിയുന്നതോടെ മാത്രം.മൂന്ന് വര്‍ഷമായി വെള്ളരിക്കുണ്ടിലെ രോഗികള്‍ക്ക് നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന പൈ ഡോക്ടര്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറുകയാണ്.

കാസര്‍കോടിന്റെ മലയോര പ്രദേശമായ വെള്ളരിക്കുണ്ടിലേക്ക് പിഎസ്‌സി വഴി നിയമനം കിട്ടി ഡോകടര്‍മാര്‍ ആരും വരാത്ത സാഹചര്യത്തിലാണ് മൂന്ന്വര്‍ഷം മുന്‍പ് പയ്യന്നൂര്‍ സ്വദേശിയായ എ.ആര്‍ പൈ താല്‍ക്കാലിക ഡോക്ടറായി ജോലിക്കെത്തിയത്.1960ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ പൈ അതുവരെ പയ്യന്നൂരില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു. അഞ്ചോളം സ്വകാര്യ ആശുപത്രികളുണ്ട് വെള്ളരിക്കുണ്ടില്‍. എന്നാല്‍ ഡോക്ടര്‍ പൈയുടെ സേവനം ഈ ആശുപത്രികള്‍ക്ക് ഭീഷണിയാണ്. കാരണം സമയപരിധികളില്ലാതെ രോഗികളെ നോക്കുന്ന ഡോക്ടര്‍ മലയോര ഗ്രാമത്തിന്റെ പ്രിയപ്പെട്ടവനായി മാറുംകയാണ്. പ്രായാധിക്യത്തിന്റെ അവശത ' ഉണ്ടെന്ന് പറയാമെങ്കിലും ജോലിയില്‍ സമയമോ മറ്റെന്തെങ്കിലും നോക്കാതെ മുന്നേറുന്ന പൈ ഡോക്ടര്‍ക്കു താങ്ങും തണലുമായി ഭാര്യ മായാ പൈയും വെള്ളരിക്കുണ്ടിലുണ്ട്.
ഡോക്ടേഴ്‌സ് ദിനത്തിലും 80 ന്റെ പ്രായം തളര്‍ത്താതെ കര്‍മ്മനിരതനായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോ. എ ആര്‍ പൈ

പ്രായം ചെന്ന ഡോക്ടര്‍ രോഗികളെ പരിശോധിക്കുമ്പോള്‍ ആശുപത്രി ക്വാട്ടേര്‍സില്‍ പൈ ഡോക്ടറെ പരിചരിക്കുന്നത് 70 കഴിഞ്ഞ ഭാര്യ മായാ പൈ ആണ്. നാലുമക്കളിനാലുമക്കളില്‍ മൂന്നുപേരും വിദേശത്തായതിനാല്‍ പയ്യന്നൂരിലേക്കുള്ള യാത്ര വിരളമാണ്. പിഎസ്‌സി നിയമനത്തിലൂടെ മറ്റൊരു ഡോക്ടര്‍ എന്നുവരുന്നോ അന്നേ താന്‍ വെള്ളരിക്കുണ്ട് വീടു എന്നാണ് പൈ ഡോക്ടര്‍ പറയുന്നത്.

ഡോക്ടേഴ്‌സ് ദിനത്തിലും 80 ന്റെ പ്രായം തളര്‍ത്താതെ കര്‍മ്മനിരതനായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോ. എ ആര്‍ പൈ


Keywords:  Kasaragod, Kerala, news, Top-Headlines, Trending, Vellarikundu, 80 year old Dr. A R Pai on duty
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL