Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ 7 പേർക്കും മറ്റൊരു കുടുംബത്തിലെ 5 പേർക്കുമുൾപ്പടെ 56 പേർക്ക്

കാസർകോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ 7 പേർക്കും മറ്റൊരു കുടുംബത്തിലെ 5 പേർക്കുമുൾപ്പടെ 56 പേർക്ക് kasaragod, news, Kerala, COVID-19, Report, Family, 7 members of one family and 5 members of another family are covid #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 12.07.2020) കാസർകോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്  ഒരു കുടുംബത്തിലെ 7  പേർക്കും മറ്റൊരു കുടുംബത്തിലെ 5 പേർക്കുമുൾപ്പടെ 56  പേർക്ക്

ഇതിൽ 41 പേർക്കും സമ്പർക്കം വഴി. ഇവരിൽ എട്ടുപേർ രോഗ ഉറവിടം അറിയാത്തവരാണ്.  സമൂഹ വ്യാപന ഭീഷണി ശക്തമാകുന്നു. നടപടി കർശനമാക്കി അധികൃതർ.
  • ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം - 56
  • വിദേശം - 8
  • ഇതര സംസ്ഥാനം - 6
  • സമ്പർക്കം - 42
  • ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം - 641
  • ഞായറാഴ്ച രോഗം ഭേദമായവരുടെ എണ്ണം - 7
  • ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം - 434
  • നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം - 214
  • ആകെ നിരീക്ഷണത്തിൽ ഉള്ളവർ - 6513
  • വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ - 5897
  • സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ - 616
  • പുതിയതായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ - 465
  • ആകെ അയച്ച സാമ്പിളുകളുടെ എണ്ണം - 16312
  • ഞായറാഴ്ച അയച്ച സാമ്പിളുകളുടെ എണ്ണം - 489 (സെന്റിനൽ സർവേ അടക്കം)
  • പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം - 1311
  • നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം - 368
  • ഞായറാഴ്ച പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ - 21
  • ഞായറാഴ്ച പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം - 26
  • കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം - 126
kasaragod, news, Kerala, COVID-19, Report, Family, 7 members of one family and 5 members of another family are covid

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ 

പ്രാഥമിക സമ്പര്‍ക്കത്തിലൂടെ മീഞ്ച പഞ്ചായത്തിലെ 29 വയസുകാരി (ജൂലൈ 5 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം) , ആരോഗ്യ പ്രവര്‍ത്തകയായ പള്ളിക്കര പഞ്ചായത്തിലെ 54 വയസുകാരി (ജൂലൈ ഒന്നിന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയാതെ കോവിഡ് പോസിറ്റീവായ ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളിലെ 35, 29 വയസുളള പുരുഷന്മാര്‍ (ചെര്‍ക്കളയില്‍ ഹോട്ടല്‍ നടത്തുന്നു), പ്രാഥമിക സമ്പര്‍ക്കിലൂടെ ഒരേ കുടുംബത്തിലെ കുമ്പള പഞ്ചായത്തിലെ 65, 32 വയസുള്ള പുരുഷന്മാര്‍, 56, 26 വയസുള്ള സ്ത്രീകള്‍ക്കും രണ്ട് വയസുള്ള പെണ്‍കുഞ്ഞിനും( ജൂലൈ 7 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയതെ കോവിഡ് സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്തിലെ 38 വയസുകാരനും( കാസര്‍കോട് പച്ചക്കറി കട നടത്തുന്നു), പ്രാഥമിക സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച മധുര്‍ പഞ്ചായത്തിലെ 28, 29, 30 വയസുള്ള സ്ത്രീകള്‍,  2, 7, 8 വയസുള്ള പെണ്‍കുട്ടികള്‍ 3, 9 വയസുള്ള ആണ്‍കുട്ടികള്‍ (ജൂലൈ 5 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച പനത്തടി പഞ്ചായത്തിലെ 69 കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 50, 52 വയസുള്ള പുരുഷന്മാര്‍, 42 വയസുള്ള സ്ത്രി, മുളിയാര്‍ പഞ്ചായത്തിലെ 56, 40, 32, 20 വയസുള്ള സ്ത്രീകള്‍, 14, 4 വയസുള്ള പെണ്‍കുട്ടികള്‍, 64, 23 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍ കുട്ടി, ചെങ്കള പഞ്ചായത്തിലെ 40 വയസുള്ള പുരുഷന്‍,ഒമ്പത് വയസുള്ള ആണ്‍കുട്ടി, 28 വയസുള്ള സ്ത്രീ, മൂന്നു വയസുള്ള പെണ്‍കുട്ടി (ഒരേ കുടുംബംജൂലൈ 5 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), മധുര്‍ പഞ്ചായത്ത് സ്വദേശികളായ 38 (ചുമട്ട് തൊഴിലാളി), 38(പച്ചക്കറി കട തൊഴിലാളി) വയസുള്ള പുരുഷന്മാര്‍, ചെങ്കള പഞ്ചായത്തിലെ 41 കാരന്‍, ബുക്ക് സ്റ്റാള്‍ ജീവനക്കാരനായ കാസര്‍കോട് നഗരസഭയിലെ 18 കാരന്‍, കാസര്‍കോട് തട്ടുകടയിലെ ജോലിക്കാരനായ 49 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ചെരുപ്പുകടയിലെ ജീവനക്കാരനായ 52 വയസുള്ള ചെങ്കള സ്വദേശി, കാസര്‍കോട് സ്‌റ്റേഷനറി കട നടത്തുന്ന 45 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി.

ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ 

ദിവസവും മംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്ന മെഗ്രാല്‍പുത്തൂരിലെ 32, 22 വയസുള്ള പുരുഷന്മാര്‍, ചെങ്കളയിലെ 52, 36 വയസുള്ള പുരുഷന്മാര്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ (മംഗളൂരു) 33 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, കര്‍ണ്ണാടകയില്‍ നിന്ന് ജൂലൈ നാലിന് എത്തിയ 32 വയസുള്ള മുളിയാര്‍ സ്വദേശി.

വിദേശത്ത് നിന്ന് എത്തിയവര്‍ 

യു എ ഇ യില്‍ നിന്ന് വന്നവര്‍: ജൂണ്‍ 27 ന് വന്ന 37 വയസുകാരന്‍,  ജൂണ്‍ 24 ന് വന്ന 25 വയസുള്ള സ്ത്രീ, ജൂണ്‍ 28 ന് വന്ന 47 വയസുകാരന്‍ (എല്ലാവരും പുല്ലൂര്‍ പെരിയ പഞ്ചായത്ത്), ജൂണ്‍ 30 ന് വന്ന 24 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് വന്ന 23 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി

ഒമാനില്‍ നിന്ന് വന്നയാള്‍: ജൂലൈ ഒന്നിന് വന്ന 44 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, 

കുവൈത്തില്‍ നിന്ന് വന്നയാള്‍: ജൂലൈ രണ്ടിന് വന്ന 37 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി

ബഹ്‌റിനില്‍ നിന്ന് വന്നയാള്‍: ജൂണ്‍ 24 ന് വന്ന് 48 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി.

Keywords: kasaragod, news, Kerala, COVID-19, Report, Family, 7 members of one family and 5 members of another family are covid