ലോറി മറിഞ്ഞ് യുവാവ് മരിച്ചു; 3 പേര്‍ക്ക് പരിക്ക്
Jun 26, 2020, 19:26 IST
മധൂര്‍: (www.kasargodvartha.com 20.06.2020) നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ മധൂര്‍ കൊല്ല്യയിലെ ഇറക്കത്തിലായിരുന്നു അപകടമുണ്ടായത്. ബദിയടുക്ക പട്ടാജെയിലെ പരേതനായ മഞ്ചുനാഥ- ഭാരതി ദമ്പതികളുടെ മകന് ശിവപ്രസാദ് (21) യാണ് മരിച്ചത്. ബദിയടുക്ക ഭാഗത്തു നിന്ന് മധൂര്‍ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റ ടിപ്പര്‍ ലോറി ഡ്രൈവറും ശിവ്രസാദിന്റെ സഹോദരി ഭര്‍ത്താവുമായ പച്ചു എന്ന പ്രസാദ് കുമാര്‍ (32), തൊഴിലാളികളായ തലപ്പനാജെയിലെ അക്ഷയ് കുമാര്‍ (22), ചുക്കിനടുക്കയിലെ ഉജ്വല്‍ പവന് (28) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശിവപ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭവ്യ, വിജയലക്ഷ്മി എന്നിവര്‍ സഹോദരിമാരാണ്.
Keywords: Kasaragod, Madhur, Kerala, News, Youth, Death, Lorry, Accident, Youth died in Lorry accident
< !- START disable copy paste -->