Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ കളക്ഷന്‍ ഏജന്റിനു കാട്ടുപന്നിയുടെ കുത്തേറ്റു

വനിതാ കളക്ഷന്‍ ഏജന്റിനു കാട്ടുപന്നിയുടെ കുത്തേറ്റു. കിനാനൂര്‍ കരിന്തളം സര്‍വീസ് സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റ് വരഞ്ഞൂരിലെ Kasaragod, Neeleswaram, Kerala, News, Attack, Animal, Injured, wild Pig attack; Collection agent injured #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 30.06.2020) വനിതാ കളക്ഷന്‍ ഏജന്റിനു കാട്ടുപന്നിയുടെ കുത്തേറ്റു. കിനാനൂര്‍ കരിന്തളം സര്‍വീസ് സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റ് വരഞ്ഞൂരിലെ സീമ മോഹനാണ് (39) കാട്ടുപന്നിയുടെ കുത്തേറ്റത്. കാലിനു പരുക്കേറ്റ സീമ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ ചികിത്സ തേടി.

വരഞ്ഞൂര്‍ ചെന്നക്കോട്ടേക്ക് കുടുംബശ്രീ കളക്ഷന്‍ എടുക്കാന്‍ പോവുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. മേലാഞ്ചേരിയിലെ പി ബാബു, ബാനത്തെ ജയന്‍ എന്നിവര്‍ക്കു നേരെയും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. ജയന്‍ ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ പന്നി പിറകെ ഓടുകയായിരുന്നു.
Kasaragod, Neeleswaram, Kerala, News, Attack, Animal, Injured, wild Pig attack; Collection agent injured

കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നേരത്തെ കൃഷിയും അടുക്കളത്തോട്ടങ്ങളും നശിപ്പിക്കല്‍ മാത്രമായിരുന്നു ഇവയെക്കൊണ്ടുള്ള ശല്യമെങ്കില്‍ ഇപ്പോള്‍ വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും ആക്രമിക്കുന്ന നിലയിലേക്കെത്തിയിരിക്കുകയാണ്.


Keywords: Kasaragod, Neeleswaram, Kerala, News, Attack, Animal, Injured, wild Pig attack; Collection agent injured