city-gold-ad-for-blogger
Aster MIMS 10/10/2023

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന മലയാളികളെയും ജോലി നഷ്ടപ്പെടുന്നവരെയും സഹായിക്കുക ലക്ഷ്യം; കോവിഡിന് ശേഷമുള്ള പ്രശ്നങ്ങള്‍ മുന്നില്‍കണ്ട് പരിശീലനവുമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്

കാസര്‍കോട്: (www.kasargodvartha.com 29.06.2020) ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന സ്ഥാപനമായ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ട്രാവല്‍ ആന്റ് ടൂറിസം, മെയ്‌സണ്‍ ആന്റ് കോണ്‍ക്രീറ്റ്, ടിവി ടെക്‌നീഷ്യന്‍, പൂ കൃഷി, സെല്‍ഫോണ്‍ മെക്കാനിസം, തുണിസഞ്ചി നിര്‍മ്മാണം, ടെയ്‌ലറിങ് എന്നീ  കോഴ്‌സുകള്‍ നടത്തുന്നതിന് ആര്‍സെറ്റി ജില്ലാതല ഉപദേശ സമിതി യോഗം നിര്‍ദേശിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന മലയാളികളെയും ജോലി നഷ്ടപ്പെടുന്നവരെയും സഹായിക്കുന്നതിനാണ് പദ്ധതി.

ട്രാവല്‍ ആന്റ് ടൂറിസം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിആര്‍ഡിസി തൊഴില്‍ അവസരം നല്‍കുമെന്ന് എന്ന് ബി ആര്‍ഡിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. ജനറല്‍ ഇഡിപി വിഭാഗത്തില്‍ കപ്പ സംസ്‌കരണത്തിനും നെല്ല് സംസ്‌കരണത്തിനും പരിശീലനം നല്‍കും. അമ്മമാര്‍(വിധവകള്‍) നയിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ടൈലറിങ്ങ്, തുണിസഞ്ചി നിര്‍മ്മാണം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ജില്ലാ വനിതാ സംരക്ഷണ ഓഫീസുമായി ചേര്‍ന്നാണ് പദ്ധതി. 45 വയസ്സിന് താഴെയുള്ള 60 സ്ത്രീകള്‍ക്കാണ് പരിശീലനം. കയറ്റുമതി ലക്ഷ്യം വച്ചു ഗുണമേന്‍മയുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ഗാര്‍മെന്റ്സ് ഉത്പാദനമാണ് ലക്ഷ്യം. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്  ബാബു അധ്യക്ഷത വഹിച്ചു.

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശീലനം ലഭിച്ച മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ  വിജയഗാഥകള്‍  ചിത്രീകരിക്കും. ജില്ലാഭരണകൂടം,ജില്ലാ വ്യവസായ  കേന്ദ്രം, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് രൂപം നല്‍കിയ സ്റ്റാര്‍ട്ട് ആപ്പ് സംരംഭമായ ടെക്‌സീ സൊല്യൂഷ്യന്‍സിന് സിസിടിവി ക്യാമറ സ്ഥാപിക്കല്‍ സര്‍വ്വീസിങ്ങ്, പുക പരിശോധന,സെക്യൂരിറ്റി അലാറാം എന്നിവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.ഇവരുമായി തുടര്‍ന്നും സഹകരിക്കുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന കുടുംബശ്രീ മിഷന്‍ പരിശീലന ഇനത്തില്‍  കുടിശ്ശികയായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്  നല്‍കാനുള്ള തുക ഉടന്‍ ലഭ്യമാക്കും.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന മലയാളികളെയും ജോലി നഷ്ടപ്പെടുന്നവരെയും സഹായിക്കുക ലക്ഷ്യം; കോവിഡിന് ശേഷമുള്ള പ്രശ്നങ്ങള്‍ മുന്നില്‍കണ്ട് പരിശീലനവുമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഷില്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കണ്ണന്‍, നബാര്‍ഡ് എജി എം ജ്യോതിസ് ജഗന്നാഥന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനറാണി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ടി ടി സുരേന്ദ്രന്‍, ജില്ലാ വനിതാ- ശിശു വികസന ഓഫീസര്‍ ദേന ഭരതന്‍, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം വി സുനിത, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഗീത, എഡിസി ജനറല്‍ പ്രതിനിധി ഷീല തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, District, Helping hands, Vellikkoth institute with new project

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL