Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഉപരോധം നടത്തി യുവമോര്‍ച്ച

വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നാരോപിച്ച് യുവമോര്‍ച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു Kasaragod, Kerala, News, suicide, Student, Protest, Student's suicide; Yuvamorcha protested
കാസര്‍കോട്: (www.kasargodvartha.com 02.06.2020) വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നാരോപിച്ച് യുവമോര്‍ച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു. ലോക് ഡൗണ്‍ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താന്‍ തീരുമാനിച്ചവര്‍ വേണ്ടത്ര ഒരുക്കം നടത്താത്തതാണ് ഈ ദുരന്തത്തിന് കാരണം. വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കിന് താഴെ ഒരു വിദ്യാര്‍ത്ഥിനിയുടെ ദാരുണ അന്ത്യത്തിന് കാരണമായവര്‍ ആരായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
Kasaragod, Kerala, News, suicide, Student, Protest, Student's suicide; Yuvamorcha protested

ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് രക്ഷിത് കെദില്ലായ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ജോസ്ടി, ട്രഷറര്‍ ജിതേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി അജിത് കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Keywords: Kasaragod, Kerala, News, suicide, Student, Protest, Student's suicide; Yuvamorcha protested