city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിനെ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ച പ്രമാദമായ സന്ദീപ് വധക്കേസിലെ 8 പ്രതികളെയും വെറുതെ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 24.06.2020)  12 വര്‍ഷം മുമ്പ് കാസര്‍കോടിനെ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ച പ്രമാദമായ സന്ദീപ് വധക്കേസില്‍ എട്ട് പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ ആണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്. ഒമ്പത് പ്രതികളാണ് കേസിലുള്ളതെങ്കിലും എട്ട് പ്രതികളാണ് വിചാരണ വേളയില്‍ ഹാജരായത്. ഒരു പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും.

2008 ഏപ്രില്‍ 14ന് വിഷു ദിവസം രാത്രി 7.45 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ സന്ദീപ് (24) കുത്തേറ്റു മരിച്ചത്. സുഹൃത്ത് ഹരിപ്രസാദിനൊപ്പം നടന്നുപോകുന്നതിനിടെ വഴിയരികിലെ കെട്ടിടത്തിനു സമീപം മൂത്രമൊഴിക്കുമ്പോള്‍ സെക്യൂരിറ്റിയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമായി കാസര്‍കോട്ട് പടരുകയും അഡ്വ. സുഹാസ്, സിനാന്‍, മുഹമ്മദ് തുടങ്ങിയവര്‍ കൊല്ലപ്പെടുന്നതില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതില്‍ സിനാന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.

മുഹമ്മദ് വധക്കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. അഡ്വ. സുഹാസ് വധക്കേസിന്റെ വിചാരനെ തലശ്ശേരി കോടതിയിലാണ് നടക്കുന്നത്.
കാസര്‍കോടിനെ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ച പ്രമാദമായ സന്ദീപ് വധക്കേസിലെ 8 പ്രതികളെയും വെറുതെ വിട്ടു

പൊവ്വലിലെ മുഹമ്മദ് റഫീഖ് (35), ഫോര്‍ട്ട് റോഡിലെ ഷഹല്‍ ഖാന്‍ (35), കെട്ടിടത്തിലെ സെക്യൂരിറ്റിയും ചെങ്കള നാലാംമൈല്‍ സ്വദേശിയുമായ പി എ അബ്ദുര്‍ റഹ്മാന്‍ (48), വിദ്യാനഗറിലെ എ എ അബ്ദുല്‍ സത്താര്‍ (42), ചെങ്കള തൈവളപ്പിലെ കെ എം അബ്ദുല്‍ അസ്ലം (38), ഉളിയത്തടുക്കയിലെ എം ഹാരിസ് (38), അണങ്കൂരിലെ ഷബീര്‍ (36), ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി (40) എന്നിവരാണ് വിചാരണ നേരിട്ടത്.

കേസില്‍ ഹാജരാകാതിരുന്ന എട്ടാം പ്രതി ഉപ്പളയിലെ സിറാജുദ്ദീനെതിരെയുള്ള വിചാരണയാണ് പിന്നീട് നടക്കുക.

25 സാക്ഷികളില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകനാണ് ഹാജരായത്. പ്രതികള്‍ക്കു വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പി സി നൗഷാദ്, പി ഇ മുഹമ്മദ് റഫീഖ്,, സി.കെ.ശ്രീധരന്‍, കെ.പി.പ്രദീപ് കുമാര്‍ എന്നിവര്‍ ഹാജരായി.
കാസര്‍കോട് സി ഐ മാരായിരുന്ന എം പ്രദീപ് കുമാര്‍, വി യു കുര്യാക്കോസ്, കെ കെ മാര്‍ക്കോസ് എന്നിവര്‍ മാറി മാറി അന്വേഷിച്ച കേസില്‍ കാസര്‍കോട് എസ് ഐയായിരുന്ന മധുസൂദനന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സന്ദീപ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.



Keywords: Kasaragod, Kerala, News, Murder, Case, Accused, Sandeep murder case: Eight accused acquitted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL