അര്‍ദ്ധരാത്രിയില്‍ ഗര്‍ഭിണികളും വൃദ്ധരും കുട്ടികളുമടക്കമുള്ള പ്രവാസികളെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതില്‍ ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ പ്രവാസി കോണ്‍ഗ്രസിന്റെ പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 30.06.2020) അര്‍ദ്ധരാത്രിയില്‍ ഗര്‍ഭിണികളും, വൃദ്ധരും, കുട്ടികളുമടക്കമുള്ള പ്രവാസികളെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ട ജില്ലാ കളക്ടറുടെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി കലക്ടറേറ്റില്‍ കലക്ടറെ ഉപരോധിച്ച് പ്രതിഷേധം നടത്തി.

പ്രവാസികളോട് ജില്ലാ കലക്ടര്‍ വൈര്യ നിരാതന ബുദ്ധിയോടെ ക്രൂരത കാണിക്കുന്നത് വഞ്ചനാപരമാണെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെ ഹനിക്കുന്ന കലക്ടറുടെ ക്രൂര നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത സമരങ്ങളുമായി പ്രവാസി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ മുന്നറിയിപ്പ് നല്‍കി.

നാം ഹനീഫ, ജമീല അഹമെദ്, ഒ.വി.പ്രദീപ്, നസീര്‍ കോപ്പ, അച്യുതന്‍ മുറിയനാവി, ഫജു  ബന്താട് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.Keywords: Kasaragod, Kerala, news, Top-Headlines, Collectorate, Protest, Congress, Pravasi congress protest in front of collector
  < !- START disable copy paste -->   
Previous Post Next Post