പരിശോധനയ്‌ക്കെത്തിയ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്

ബേക്കല്‍: (www.kasargodvartha.com 27.06.2020) പരിശോധനയ്‌ക്കെത്തിയ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ് പെരിയയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന 58 കാരനായ ഡോക്ടര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്. രണ്ട് ദിവസം മുമ്പ് ക്ലിനിക്കില്‍ പരിശോധനക്കെത്തിയ 17 കാരി പെണ്‍കുട്ടിയെ പരിശോധനക്കിടയില്‍ സ്വകാര്യ ഭാഗങ്ങളില്‍ ഡോക്ടര്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി.

Bekal, news, Kerala, Molestation, case, Doctor, Pocso case against Doctor

സംഭവം പെണ്‍കുട്ടി വീട്ടിലെത്തി പിതാവിനെ അറിയിക്കുകയും പിന്നീട് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി നല്‍കുകയുമായിരുന്നു. ക്ലിനിക്കില്‍ മൂന്നു ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പ് ജില്ലാശുപ്രതിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഡോക്ടര്‍ പെരിയയില്‍ സ്വകാര്യ ക്ലിനിക്ക് ആരംഭിച്ചത്. നേരത്തെ പെരിയ പ്രാഥമിക ആരോഗ്യ ക്രേന്ദ്രത്തിലും ഡോക്ടര്‍ സേവനമനുഷ്ടിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

ശ്രദ്ധിക്കുക: നേരത്തെ കുട്ടിയുടെ രോഗം സംബന്ധിച്ച് കാസർകോട് വാർത്തയുടെ പോളിസിക്ക് വിരുദ്ധമായ പരാമര്‍ശം പ്രസിദ്ധീകരിച്ചതിന് നിര്‍വ്യാജം ഖേദിക്കുന്നു.- എഡിറ്റര്‍

Updated

Keywords: Bekal, news, Kerala, Molestation, case, Doctor, Pocso case against Doctor
Previous Post Next Post