Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭൗതീക സാഹചര്യങ്ങള്‍ ലഭ്യമാക്കി മാത്രമേ വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിക്കാവൂ: പി ഡി പി

എല്ലാവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാനുള്ള ഭൗതീക സാഹചര്യം ലഭ്യമാക്കി മാത്രമേ വെര്‍ച്വല്‍ക്ലാസുകള്‍ പൂര്‍ണ തോതില്‍ ആരംഭിക്കാവൂയെന്നും മതിയായ സൗകര്യങ്ങള്‍ ലഭ്യമാകാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ദേവിക എന്ന ദളിത്‌പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പി ഡി പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു Kasaragod, Kerala, News, PDP, class, Student, PDP on Online class
കാസര്‍കോട്: (www.kasargodvartha.com 02.06.2020) എല്ലാവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാനുള്ള ഭൗതീക സാഹചര്യം ലഭ്യമാക്കി മാത്രമേ വെര്‍ച്വല്‍ക്ലാസുകള്‍ പൂര്‍ണ തോതില്‍ ആരംഭിക്കാവൂയെന്നും മതിയായ സൗകര്യങ്ങള്‍ ലഭ്യമാകാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ദേവിക എന്ന ദളിത്‌പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പി ഡി പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യ ആഴ്ച ട്രയല്‍ റണ്ണ് ആണ് നടത്തുകയാണെന്നുള്ള വിവരം നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഈ വിവരം കൃത്യമായി അറിയിക്കുന്നതില്‍ വീഴ്ചവന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അന്വഷണം വേണം.
Kasaragod, Kerala, News, PDP, class, Student, PDP on Online class

വികേന്ദ്രീകൃത തലത്തില്‍ നടപ്പാക്കുന്ന പുതിയ പാഠ്യരീതിയിലെ പോരായ്മകള്‍ കണ്ടുപിടിച്ച് പരിഹരിക്കുന്നതിന് ഉത്തരാവദിത്വമുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്വഷണം വേണം. മരണെപ്പട്ട കുട്ടിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം സര്‍ക്കാര്‍ അനുവദിക്കണമെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, PDP, class, Student, PDP on Online class