Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ഗവ. കോളേജിന് അഭിമാന നിമിഷം; യൂണിവേഴ്സിറ്റി ബിരുദ ഫലത്തില്‍ ഒമ്പത് റാങ്ക് ജേതാക്കള്‍

2019-20 യൂണിവേഴ്സിറ്റി ബിരുദഫലത്തില്‍ ഒമ്പത് റാങ്കുകള്‍ കാസര്‍കോട് ഗവ. കോളേജിന് ലഭിച്ചെന്ന് പ്രിന്‍ Kerala, News, Press meet, Govt.college, Kasaragod, Kannur University, University, Examination, Rank, Nine rank holders in university degree result for Govt. College Kasaragod.
കാസര്‍കോട്: (www.kasargodvartha.com 18.06.2020) 2019-20 യൂണിവേഴ്സിറ്റി ബിരുദഫലത്തില്‍ ഒമ്പത് റാങ്കുകള്‍ കാസര്‍കോട് ഗവ. കോളേജിന് ലഭിച്ചെന്ന് പ്രിന്‍സിപ്പാള്‍ ഡോ. എ എല്‍ അനന്തപത്മനാഭ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീമോള്‍ എസ് നായര്‍ (ബി എസ് സി ജിയോളജി- ഒന്നാം റാങ്ക്), കെ ഗിരീഷ് കൃഷ്ണ (ബി എ കന്നഡ- ഒന്നാം റാങ്ക്), എ യു നൂര്‍ജഹാന്‍ (ബി എസ് സി സുവോളജി- രണ്ടാം റാങ്ക്), ആത്മജ പി വിന്‍ഷ (ബി എ ഹിസ്റ്ററി - രണ്ടാം റാങ്ക്), കെ ആദ്യറാം (ബി എസ് സി ബോട്ടണി- രണ്ടാം റാങ്ക്), സി കെ കൃതി (ബി എ കന്നഡ-  രണ്ടാം റാങ്ക്), ഖദീജത്ത് മഷൂന (ബി എ അറബിക്- രണ്ടാം റാങ്ക്), ആയിഷത്ത് ഷിഫാന (ബി എ അറബിക്-  മൂന്നാം റാങ്ക്), കെ വിഷ്ണു രാജ്(ബി എസ് സി ജിയോളജി- മൂന്നാം റാങ്ക്) എന്നിവരാണ് റാങ്കുകള്‍  നേടിയത്.


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രേംവര്‍ക്കില്‍ രാജ്യത്തെ 40000 കലാലയങ്ങളില്‍ 83-ാം സ്ഥാനവും കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നാം സ്ഥാനവും കാസര്‍കോട് ഗവ.കോളേജ് കരസ്ഥമാക്കിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. 2019-20 സര്‍ക്കാരിന്റെ പദ്ധതിയില്‍ കോളേജിന് അനുവദിച്ച രണ്ട് കോടിയിലധികം രൂപയില്‍ 90 ശതമാനവും വിനിയോഗിച്ചുവെന്നും സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് കോടി രൂപയില്‍ 1.5 കോടി അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ഉപയോഗിച്ചുവെന്നും ബാക്കിയുള്ള തുകയുപയോഗിച്ച് നിര്‍മ്മിക്കുന്ന പി ജി അക്കാദമിക് ബ്ലോക്ക് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നുവെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.


ഇത് കൂടാതെ റൂസ പദ്ധതി വഴി ലഭിച്ച രണ്ട് കോടി, കാസര്‍കോട് വികസന പാക്കേജില്‍ നിന്നും ലഭിച്ച രണ്ട് കോടി രൂപ, കിഫ്ബി വഴി ലഭിച്ച എട്ട് കോടി രൂപ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പി ജി അക്കാദമിക് ബ്ലോക്ക്, റൂസ പദ്ധതികള്‍, കോളേജ് കാന്റീന്‍, ലേഡീസ് അമിനിറ്റി സെന്റര്‍ എന്നിവ ഈ അക്കാദമിക വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും പ്രിന്‍സിപ്പാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പി ടി എ വൈസ് പ്രസിഡന്റ് ബി എച്ച് അബ്ദുള്‍ ഖാദര്‍, കോളേജ് സീനിയര്‍ സൂപ്രണ്ട് സജിത് ധനപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, News, Press meet, Govt.college, Kasaragod, Kannur University, University, Examination, Rank, Nine rank holders in university degree result for Govt. College Kasaragod.