കോവിഡ് രോഗം ഭേദമായി എത്തിയ യുവാവ് അയല്‍വാസിയായ സ്ത്രീയുടെ കിണറ്റില്‍ തുപ്പിയതായി പരാതി; പ്രതിയെ അറസ്റ്റ് ചെയ്തു

കോവിഡ് രോഗം ഭേദമായി എത്തിയ യുവാവ് അയല്‍വാസിയായ സ്ത്രീയുടെ കിണറ്റില്‍ തുപ്പിയതായി പരാതി; പ്രതിയെ അറസ്റ്റ് ചെയ്തു

ഉദുമ: (www.kasargodvartha.com 28.06.2020) കോവിഡ് രോഗം ഭേദമായി എത്തിയ യുവാവ് അയല്‍വാസിയായ സ്ത്രീയുടെ കിണറ്റില്‍ തുപ്പിയതായി പരാതി. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉദുമ ഉദയമംഗലത്തെ ആനന്ദവല്ലിയുടെ പരാതിയിലാണ് അയല്‍വാസി സജീഷിനെതിരെ കേസെടുത്തത്. ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിനും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് യുവാവിനെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി ബേക്കല്‍ പോലീസ് അറിയിച്ചു.

അയല്‍വാസികള്‍ തമ്മില്‍ നേരത്തെ തന്നെ അതിര്‍ത്തി തര്‍ക്കളും പ്രശ്‌നങ്ങളും നടന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കോവിഡ് പോസറ്റീവ് ആയ ശേഷം രോഗം ഭേദമായി വീട്ടിലെത്തിയ സജേഷ് ആനന്ദവല്ലിയുടെ വീട്ടുകിണറ്റില്‍ തുപ്പിയത്.
COVID-19, Uduma, kasaragod, news, Kerala, case, Police, neighbor Spit in to well; police case registered
Keywords: COVID-19, Uduma, kasaragod, news, Kerala, case, Police, neighbor Spit in to well; police case registered