ബേക്കല്‍ എസ് ഐ പി അജിത്ത് കുമാറിന് ഡിജിപിയുടെ നവജീവന്‍ പുരസ്‌കാരം

ബേക്കല്‍ എസ് ഐ പി അജിത്ത് കുമാറിന് ഡിജിപിയുടെ നവജീവന്‍ പുരസ്‌കാരം

നീലേശ്വരം: (www.kasargodvartha.com 29.06.2020) ബേക്കല്‍ എസ് ഐ പി അജിത്ത് കുമാറിന് ഡിജിപിയുടെ നവജീവന്‍ പുരസ്‌കാരം. ഏറ്റവും കൂടുതല്‍ ലഹരിവേട്ട നടത്തുകയും പ്ര തികളെ കോടതി ശിക്ഷിക്കുകയും ചെയ്തതിനാണ് അജിത്തിന് പുരസ്‌കാരം ലഭിച്ചത്. ലഹരി വിരുദ്ധദിനമായിരുന്ന ശനിയാഴ്ച ഓണ്‍ലൈനിലൂടെ ഡിജിപി പുരസ്‌കാരം നല്‍കി.

ബേക്കല്‍ സ്റ്റേഷനില്‍ ചുമതലയേറ്റതിന് ശേഷം മാത്രം നാലോളം കേസുകളാണ് അജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഒരു കേസില്‍ 6 കിലോ കഞ്ചാവും, മറ്റൊരു കേസില്‍ എം.ഡി.എം.എ മയക്കുമരുന്നും പിസ്റ്റളും പിടികൂടിയിരുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐയായിരിക്കെ മയക്കുമരുന്ന് കടത്തിയ ആറു കേസുകളും പിടികൂടിയിരുന്നു.

Kasaragod, Kerala, Neeleswaram, Bekal, News, Award, Police, Navjeevan award for SI P Ajith Kumar

സിപിഐ സംസ്ഥാന സമിതി അംഗം ബങ്കളം കുഞ്ഞി കൃഷ്ണന്റെയും ഗ്രാമീണ്‍ ബാങ്ക് റിട്ടയേര്‍ഡ് ജീവനക്കാരി ബാലാമണിയുടെയും മകനാണ് അജിത്ത്. ഭാര്യ: ഷിജില. മക്കള്‍: ദേവ്ന, ദേവ്ജിത്ത്.


Keywords: Kasaragod, Kerala, Neeleswaram, Bekal, News, Award, Police, Navjeevan award for SI P Ajith Kumar