4 വിമാന ടിക്കറ്റ് നല്‍കി മുസ്തഫ ഹംസ; യഫാ ചാരിറ്റി പ്രവര്‍ത്തനം ശ്ലാഘനീയം

4 വിമാന ടിക്കറ്റ് നല്‍കി മുസ്തഫ ഹംസ; യഫാ ചാരിറ്റി പ്രവര്‍ത്തനം ശ്ലാഘനീയം

കാസര്‍കോട്: (www.kasargodvartha.com 04.06.2020) ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റിന് പ്രയാസപ്പെട്ട നാലുപേര്‍ക്ക് സൗജന്യമായി വിമാനടിക്കറ്റ് നല്‍കി യഫാ തായലങ്ങാടി ചാരിറ്റിയുടെ കാരുണ്യം. യഫാ ചാരിറ്റിക്ക് വേണ്ടി യു എ ഇ ഘടകം പ്രസിഡണ്ട് മുസ്തഫ ഹംസയാണ് നാല് ടിക്കറ്റുകളും സൗജന്യമായി നല്‍കുന്നത്. ഈ സൗജന്യ സേവനം ഉപയോഗിച്ച് ആദ്യയാത്രക്കാരന്‍ നാട്ടിലേക്ക് പുറപ്പെട്ടു.


മുസ്തഫ ഹംസയുടെ നേതൃത്വത്തില്‍ ദുബൈയിലും നാട്ടിലും നിരവധി പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. യഫാ തായലങ്ങാടിയുടെ പ്രവര്‍ത്തനം നാട്ടിലും മികച്ച രീതിയില്‍ തന്നെയാണ് നടക്കുന്നത്. തായലങ്ങാടിയിലെ നൂറുകുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തിരുന്നു. ഇതിന് പുറമെ റമദാന്‍  കിറ്റും എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയ തായലങ്ങാടി പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌കും സാനിറ്റെസറും കയ്യുറയും വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു.

മുസ്തഫാ ഹംസയുടെ നേതൃത്വത്തില്‍ യു എ ഇയില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ യഫാ തായലങ്ങാടി പ്രസിഡണ്ട് കെ എം ഹാരിസും സഹ ഭാരവാഹികളും അഭിനന്ദിച്ചു.

Keywords: Kasaragod, Kerala, news, helping hands, Thayalangadi, Musthafa Hamsa sponsored 4 tickets for poor expats
  < !- START disable copy paste -->