Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകടം വിതയ്ക്കുന്ന ഭീമന്‍പാറകൂട്ടങ്ങള്‍ പൊട്ടിച്ചു മാറ്റാം എന്ന ഉറപ്പ് അധികൃതര്‍ പാലിച്ചില്ല; മുടന്തേന്‍പാറ നിവാസികള്‍ വീണ്ടും ദുരന്ത മുഖത്ത്

മലമുകളില്‍ നിന്നും നിരങ്ങിയിറങ്ങുന്ന കൂറ്റന്‍ പാറ കല്ലുകള്‍ പൊട്ടിച്ചു മാറ്റി അടിവാരത്തു താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല Kasaragod, Kerala, News, Vellarikundu, Mudanthenpara colony in trouble
സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.06.2020) മലമുകളില്‍ നിന്നും നിരങ്ങിയിറങ്ങുന്ന കൂറ്റന്‍ പാറ കല്ലുകള്‍ പൊട്ടിച്ചു മാറ്റി അടിവാരത്തു താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. കാലവര്‍ഷം എത്തിയതോടെ ജില്ലയിലെ ഒരു പ്രദേശത്തെ ജനങ്ങള്‍ ദുരന്ത മുഖത്ത്.വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍പാറയിലാണ് മഴ ശക്തി പ്രാപിക്കുന്നതോടെ 20 കുടുംബങ്ങള്‍ ഭീതിയുടെ നടുവിലായിരിക്കുന്നത്.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1500 അടി ഉയരത്തില്‍ ഉള്ള കിണറ്റടി മലയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പാണ് പാറ കല്ലുകള്‍ കനത്ത മഴക്കിടയില്‍ നിരങ്ങാന്‍ തുടങ്ങിയത്.കൂറ്റന്‍ പാറ മഴയില്‍ നിരങ്ങി വന്ന പ്രദേശങ്ങളില്‍ അന്ന് ആളപായം വരുത്തിയില്ലെങ്കിലും കനത്ത കൃഷി നാശം വരുത്തിയിരുന്നു.നിരങ്ങി ഇറങ്ങിയ പാറക്കല്ല് രണ്ടായി പിളര്‍ന്നുനിലം പതിച്ച സമയം തല നാരിഴയ്ക്കാണ് അന്ന് മുടന്തേന്‍ പാറയില്‍ വന്‍ അപകടം ഒഴിവാക്കിയത്.അപകട ഭീഷണി സൃഷ്ട്ടിച്ച ഈ കല്ല് കലക്റ്റര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങി റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും, ജനപ്രധി നിധികളുടെയും നേതൃത്വത്തില്‍ പൊട്ടിച്ചു മാറ്റാന്‍ നടപടി സ്വീകരിച്ചിരുന്നു.

രണ്ടായി പിളര്‍ത്തിയ കല്ല് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് താല്‍ക്കാലിക മായി തടഞ്ഞു നിര്‍ത്തി മടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പിന്നീട് ഈ വഴി വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനിടയില്‍ അപകടം വിതയ്ക്കുന്ന മുടന്തേന്‍പാറ മലമുകളിലെ മുഴുവന്‍ പാറ കൂട്ടങ്ങളും നീക്കം ചെയ്യുമെന്നും അടുത്ത കാലവര്‍ഷാരംഭത്തിന് മുമ്പ് തന്നെ ഇത് പൂര്‍ത്തിയാക്കുമെന്നും സ്ഥലത്തെത്തിയ ജില്ലാ കലക്റ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇവിടുത്തെ ജനങ്ങള്‍ക്കു ഉറപ്പ് നല്‍കിയിരുന്നു.
Kasaragod, Kerala, News, Vellarikundu, Mudanthenpara colony in trouble

തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും വാര്‍ഡ് മെമ്പര്‍ പോലും ഇതേ കുറിച്ചു അന്വേഷിക്കാന്‍ ഇവിടെ എത്തിയിട്ടില്ലെന്ന് മുടന്തേന്‍പാറയിലുള്ളവര്‍ പറയുന്നു. എന്നാല്‍ മുടന്തേന്‍പാറ മലമുകളില്‍ നിരവധി കുടുംബങ്ങള്‍ക്ക് അപകട ഭീഷണി ആയ കൂറ്റന്‍ പാറ കല്ലുകള്‍ നീക്കം ചെയ്യാന്‍ സാധിക്കാത്തത് ഇവിടേക്ക് റോഡ് സൗകാര്യമില്ലാത്തതാണെന്നും പഞ്ചായത്ത് ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.


Keywords: Kasaragod, Kerala, News, Vellarikundu, Mudanthenpara colony in trouble