Join Whatsapp Group. Join now!
Aster MIMS 10/10/2023

കുണുങ്ങി കുണുങ്ങി കിലുക്കാംപ്പെട്ടി; ഓണ്‍ലൈന്‍ പഠനത്തിന് നാട്ടക്കല്‍ മാതൃക

കുണുങ്ങി കുണുങ്ങി കൊച്ചു കുട്ടികള്‍. നാട്ടക്കല്‍ എല്‍ പി സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടികള്‍ക്കായി തുട Kerala, News, Kasaragod, Vellarikundu, School, Students, Teachers, Class, Whatsapp, COVID-19, Children, Online Class, Method of online class of Nattakkal L P School goes viral.
വെള്ളരിക്കുണ്ട്: (www.kasargodvartha.com 18.06.2020) കുണുങ്ങി കുണുങ്ങി കൊച്ചു കുട്ടികള്‍. നാട്ടക്കല്‍ എല്‍ പി സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടികള്‍ക്കായി തുടങ്ങിയ 'കിലുക്കാംപ്പെട്ടി' വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധേയമാവുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ പുതിയ അധ്യായന വര്‍ഷം ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടക്കുന്നതിന്റെ വിവാദങ്ങള്‍ക്കിടെയാണ് ആരോടും പരാതിയോ പരിഭവങ്ങളോ പങ്കു വെക്കാതെ മലയോരത്തെ ഈ കൊച്ചു വിദ്യാലയം പ്രൈമറി തലം മുതല്‍ ഉള്ള കുട്ടികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസ് തുടരുന്നത്.

കുട്ടികള്‍ അവരവരുടെ രക്ഷിതാക്കളുടെ സഹായത്തോടെ ചെയ്യുന്ന വേറിട്ടതും മികവാര്‍ന്നതുമായ പഠന രീതികള്‍ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കു വെക്കും. അത് നോക്കി സ്‌കൂളിലെ അദ്ധ്യാപകര്‍ അപ്പോള്‍ തന്നെ വിലയിരുത്തലും ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കും. ഈ വിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിന് കൃത്യമായി സമയം പോലുമില്ല.കുട്ടികളുടെ ഭാവനകള്‍ വിരിയുന്ന സമയം നോക്കി അവ കൃത്യമായി മൊബൈലില്‍ പകര്‍ത്തി അദ്ധ്യാപകര്‍ ഒരുക്കിയ കിലുക്കാംപ്പെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് കൈമാറാന്‍ രക്ഷിതാക്കളും മത്സരിക്കുകയാണ്.

നാട്ടക്കല്‍ സ്‌കൂളിലെ മുഴുവന്‍ പ്രീ പ്രൈമറികുട്ടികള്‍ക്കുംവേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിനെ കുറിച്ച് സ്‌കൂളിലെ അദ്ധ്യാപകന്‍ വിവരിക്കുന്നത് ഇങ്ങനെ..

കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മളെല്ലാവരും വീടുകളിലാണല്ലോ. കളിചിരികളുമായി അക്ഷരമുറ്റം ഉണരേണ്ട സമയമാണിത്. കളിക്കാന്‍ കുട്ടി പാര്‍ക്ക് കാത്തിരിക്കുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍. എല്ലാവരും ഇപ്പോള്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആസ്വദിക്കുകയാണല്ലോ.

നമുക്കും ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യണ്ടേതുണ്ട്. എല്ലാവരും പരസ്പരം പരിചയപ്പെട്ടുകൊണ്ട് ക്ലാസ് ആരംഭിക്കുന്നു. മക്കളുടെ എന്തെങ്കിലും പ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് അത് വഴി പരിചയപ്പെടുത്തുന്നു. കുട്ടികള്‍ക്ക് നേരിട്ടും ആവാം. അതെല്ലാം അവരുടെ ഇഷ്ടം പോലെ.

തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ ടീച്ചര്‍മാരായ രജിതയും നീതുവുമാണ് നല്‍കുന്നത്. അത് പ്രകാരം കുട്ടികള്‍ ചെയ്തു വരുന്നു. രസകരമായ അനുഭവമാണ് ഇപ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത്. കുട്ടികളുടെ ഭാവനകളും ചിന്തകളും ഉദ്ദീപിപ്പിക്കുകയാണ് കിലുക്കാംപെട്ടിയിലുടെ ലക്ഷ്യമിടുന്നത്.

Kerala, News, Kasaragod, Vellarikundu, School, Students, Teachers, Class, Whatsapp, COVID-19, Children, Online Class, Method of online class of Nattakkal L P School goes viral.


Keywords: Kerala, News, Kasaragod, Vellarikundu, School, Students, Teachers, Class, Whatsapp, COVID-19, Children, Online Class, Method of online class of Nattakkal L P School goes viral.