City Gold
news portal
» » » » » » » മംഗളൂരു പൊലീസ് വെടിവെപ്പ്: ഒരു വാക്ക് മിണ്ടാതെ കമ്മീഷണര്‍ ഹര്‍ഷ

സൂപ്പി വാണിമേല്‍

മംഗളൂരു: (www.kasargodvartha.com 30.06.2020) ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡി ഐ ജിയായി സ്ഥലം മാറുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി എ ഹര്‍ഷയുടെ വിടവാങ്ങല്‍ പോസ്റ്റില്‍ മംഗളൂരു പോലീസ് വെടിവെപ്പിനെക്കുറിച്ച് മൗനം. പ്രിയ കുടല നിവാസികളെ, എന്ന സംബോധനയോടെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ച തുളു വാക്കുകളില്‍ സി.എ.എ, എന്‍.ആര്‍.സി പ്രക്ഷോഭം നേരിട്ടു, റൗഡികളെയും മയക്ക് മരുന്ന് മാഫിയയേയും ഒതുക്കി തുടങ്ങിയ അവകാശ വാദങ്ങള്‍ ഉണ്ട്. ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിയും.
Mangalore, news, Karnataka, Police, Death, Mangaluru Police shoot; Commissioner Harsha not saying a word

എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 19ന് മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവം സ്പര്‍ശിച്ചതേയില്ല. കേരളത്തില്‍ നിന്നെത്തിയ വിവിധ സംഘടനാ നേതാക്കള്‍, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍, ദൃക്‌സാക്ഷികള്‍, ഇരകളുടെ ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം ഒരുപോലെ പറഞ്ഞത് പ്രത്യേക സമുദായത്തെ ഉന്നമിട്ട് കാഞ്ചിവലിച്ച സംഭവത്തിലാണ് രണ്ട് യുവാക്കള്‍ രക്തസാക്ഷികളായത് എന്നാണ്. മംഗളൂരു മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്ന ബന്തറിലെക അബ്ദുല്‍ ജലീല്‍ (42), കുദ്രോളി സ്വദേശിയും വെല്‍ഡിംഗ് തൊഴിലാളിയുമായ നൗഷീല്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. 150തോളം വരുന്ന പ്രകടനക്കാര്‍ക്ക് നേരെ പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജ്ജും വെടിവെപ്പും നടത്തി.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ സംഭവം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉന്നയിച്ച മുഖ്യ ആവശ്യം കമ്മീഷണറെ സസ്‌പെന്റ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നായിരുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ സംഘടന പ്രതിനിധികളാണ് മംഗളൂരുവില്‍ തെളിവെടുപ്പ് നടത്തിയത്. അവാനി കോശി, ക്ലിഫ്ടന്‍ ഡി റൊസാരിയോ, സ്വാതി ശേഷാദ്രി, കെ എം വേണുഗോപാലന്‍ (എല്ലാവരും ആള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം) ഹിമന്‍ഷു കുമാര്‍, പണ്ഡിതാരാധ്യ, വെങ്കടരാജു, വൈ.ജെ.രാജേന്ദ്ര (എല്ലാവരും പി.യു.സി.എല്‍), മുഹമ്മദ് നൗഫല്‍,ഉമര്‍ ഫാറൂഖ് (ഇരുവരും നാഷണല്‍ കോണ്‍ ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍) എന്നിവരാണ് കഴിഞ്ഞ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ തെളിവെടുപ്പ് നടത്തിയത്.
ഹർഷ പുതിയ കമ്മീഷണർക്ക് ചുമതല കൈമാറുന്നു

മംഗളൂരു ഇബ്രാഹിം ഖലീല്‍ മസ്ജിദ്, ഹൈലാന്റ് ആശുപത്രി എന്നിവയ്ക്ക് നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കമ്മീഷണറുടെ മൊഴിയെടുക്കാന്‍ തെളിവെടുപ്പ് സംഘം രേഖാമൂലം അപേക്ഷ നല്‍കിയിട്ടും വഴങ്ങിയിരുന്നില്ല. വെടിവെപ്പില്‍ പരുക്കേറ്റ മുന്‍ മേയര്‍ കെ അഷ്‌റഫ് ഉള്‍പ്പെടെ സുഖം പ്രാപിച്ചുവെങ്കിലും ഓട്ടോറിക്ഷ തൊഴിലാളിയുടെ മകനായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുടെ ആന്തരാവയവത്തില്‍ തുളച്ചു കയറിയ വെടിയുണ്ട നീക്കം ചെയ്യാനായിട്ടില്ല. സംഭവ ദിവസം മംഗളൂരുവിലൂടെ സഞ്ചരിച്ച മലയാളികളായ 1800 പേര്‍ക്ക് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ നോട്ടീസ് അയച്ചതും കേരളത്തില്‍ നിന്ന് വന്ന മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചതും കമ്മീഷണര്‍ ഹര്‍ഷയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംഭവിച്ചതായിരുന്നു.
തെളിവെടുപ്പിന് അവസരം ചോദിച്ച് കമ്മീഷണർക്ക് നൽകിയ കത്ത്

'ചുറ്റും പരക്കുന്ന കണ്ണീര്‍ വാതക മണം വീട്ടിലും അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ നേരമാണ് അദ്ദേഹം അസര്‍ നമസ്‌കാരത്തിനായി അടുത്ത ബദ് രിയ മസ്ജിദിലേക്ക് ഇറങ്ങിയത്. ജനലിലൂടെ ഞാന്‍ നോക്കുന്നുണ്ടായിരുന്നു. മെയിന്‍ റോഡില്‍ എത്തിയതും അദ്ദേഹത്തെ പൊലീസ് വെടിവെച്ച് കൊന്നു'-കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിന്റെ ഭാര്യ സയീദ മനുഷ്യാവകാശ കമ്മീഷനുള്ള കത്തില്‍ പറഞ്ഞതിങ്ങിനെയാണ്.
നൗഷിദിന്റെ സഹോദരന്‍ നൗഫല്‍ അനുജനെ പോലീസ് വകവരുത്തിയ സംഭവം വിവരിച്ചതാണ്.
സയീദയുടെ കത്ത്


Keywords: Mangalore, news, Karnataka, Police, Death, Mangaluru Police shoot; Commissioner Harsha not saying a word

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date