Join Whatsapp Group. Join now!
Aster MIMS 10/10/2023

പുലി പേടിയില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ മുള്‍മുനയില്‍; കാട്ടുപൂച്ചയെന്ന് വനം വകുപ്പ് അധികൃതര്‍

പുലി പേടിയില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നു. അതേ സമയം കാല്‍പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത് Kasaragod, Kerala, News, Chemnad, Leopard, 'Leopard' in Chemnad!
ചെമ്മനാട്: (www.kasargodvartha.com 21.06.2020) പുലി പേടിയില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നു. അതേ സമയം കാല്‍പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ചെമ്മനാട് പാലിച്ചിയടുക്കം പാലോത്ത് ഭാഗത്താണ് ശനിയാഴ്ച രാത്രിയോടെ പുലിയെ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയത്. ഒരു സ്ത്രീയും മറ്റു ചിലരും പുലിയെ കണ്ടതായി ഉറപ്പിച്ചു പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ പൊയിനാച്ചി ശിവപുരം ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.

Kasaragod, Kerala, News, Chemnad, Leopard, 'Leopard' in Chemnad!

അതേ സമയം സ്ഥലത്ത് കണ്ട കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. വിശന്നു വലഞ്ഞ കാട്ടുപൂച്ച കോഴികളെയോ മറ്റോ തേടി വന്നതായിരിക്കുമെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസം ചെട്ടുംകുഴി ഭാഗങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Updated

ചെട്ടുംകുഴിയില്‍ കണ്ടെത്തിയ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ 

ഫോട്ടോ കടപ്പാട്: സോഷ്യല്‍ മീഡിയ

Keywords: Kasaragod, Kerala, News, Chemnad, Leopard, 'Leopard' in Chemnad!