രക്തം നല്‍കൂ, ജീവന് രക്ഷിക്കൂ; ദുബൈ ബ്ലഡ് ബാങ്കിലേക്ക് 1000 യൂണിറ്റ് രക്തദാന പദ്ധതിയുമായി കെ എം സി സിയും കൈന്ഡ്നസ് ബ്ലഡ് ഡോണേഷന്‍ ടീമും
Jun 3, 2020, 20:04 IST
ദുബൈ: (www.kasargodvartha.com 03.06.2020) ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയും കൈന്‍ഡ്നസ്സ് ബ്ലഡ് ഡോണേഷന്‍ ടീമും സഹകരിച്ചു കൊണ്ട് 'രക്തം നല്കt, ജീവന് രക്ഷിക്കൂ' എന്ന പ്രമേയത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് രക്തം ശേഖരിച്ച് നല്കുന്നു. 1000 യൂണിറ്റ് ബ്ലഡ് ശേഖരിച്ചു നല്‍കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ എട്ടു മണി വരെ ദുബൈ സബ്ക വിംപി സിഗ്നലിനു സമീപം രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
Keywords: Dubai, News, Gulf, Dubai-KMCC, Blood donation, Camp, Health, KMCC with blood donation camp
രക്തം നല്കാന് ആഗ്രഹിക്കുന്നവര്‍ എമിറേറ്റ്സ് ഐഡിയുമായി എത്തിച്ചേരണമെന്ന് ദുബൈ കെഎംസിസി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, കൈന്‍ഡ്നസ്സ് ബ്ലഡ് ഡോണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത് എന്നിവര്‍ അറിയിച്ചു.
Keywords: Dubai, News, Gulf, Dubai-KMCC, Blood donation, Camp, Health, KMCC with blood donation camp