City Gold
news portal
» » » » » » » » ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ഡേ; ഗവ. ഡോക്ടര്‍മാര്‍ സഹന ദിനമായി ആചരിക്കും

കാസര്‍കോട്: (www.kasargodvartha.com 30.06.2020) ജൂലൈ 1 ഡോക്ടേഴ്‌സ് ദിനത്തില്‍ ഒരു മണിക്കൂര്‍ അധികം ജോലിചെയ്ത് സഹന ദിനമായി ആചരിക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കോവിഡ് ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി അക്ഷീണം പ്രയത്‌നിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ഭാരം കുറച്ച് ആവശ്യമായ വിശ്രമം അനുവദിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണമെന്നും എന്‍ എച്ച് എം ജീവനക്കാര്‍ക്ക് അനുവദിച്ചത് പോലെ പ്രത്യേക ഇന്‍സെന്റീവോ ഇന്‍ക്രിമെന്റോ നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഇത് കൂടാതെ ആശുപത്രികള്‍ക്ക് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സഹനദിനം ആചരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ്, സെക്രട്ടറി ഡോ.അരുണ്‍റാം, ട്രഷറര്‍ ഡോ. ഷക്കീല്‍ അന്‍വര്‍ എന്നിവര്‍ അറിയിച്ചു.

Kasaragod, Kerala, News, Patient's, Doctors, COVID-19, KGMOA conducting patience day on July 1st

Keywords: Kasaragod, Kerala, News, Patient's, Doctors, COVID-19, KGMOA conducting patience day on July 1st

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date