Join Whatsapp Group. Join now!
Aster MIMS 10/10/2023

എയിംസ് കാസര്‍കോടിന് തന്നെ വേണം; പരിസ്ഥിതി ദിനത്തില്‍ പ്ലക്കാര്‍ഡേന്തി കാസര്‍കോടന്‍ ജനത

എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തില്‍ പ്ലക്കാര്‍ഡേന്തി കാസര്‍കോടന്‍ ജനത. ജാതി- മത- രാഷ്ട്രീയ ഭേദമന്യേ കാസര്‍കോട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് Kasaragod, Kerala, News, District, Whatsapp, Kasaragod need AIIMS
കാസര്‍കോട്: (www.kasargodvartha.com 05.06.2020) എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തില്‍ പ്ലക്കാര്‍ഡേന്തി കാസര്‍കോടന്‍ ജനത. ജാതി- മത- രാഷ്ട്രീയ ഭേദമന്യേ കാസര്‍കോട്ടെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ജനശബ്ദം പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

'വേണം കാസര്‍കോടിന് എയിംസ്' പ്ലക്കാര്‍ഡുകളുമേന്തി നവ മാധ്യമങ്ങളില്‍ ഫോട്ടോ എടുത്തും സന്ദേശങ്ങളയച്ചുമാണ് പ്രചരണം നടത്തിയത്. ഡോ. അംബികാസുതന്‍ മാങ്ങാട്, ഡോ. ഇ ബാലന്‍, പ്രൊഫ. വി. ഗോപിനാഥന്‍, അഡ്വ. ഷുക്കൂര്‍, അഡ്വ. കരുണാകരന്‍, ഡോ. അശോകന്‍, കുഞ്ഞിരാമന്‍ തണ്ണോട്ട്, മുനീസ അമ്പലത്തറ, സുലേഖ മാഹിന്‍, കുട്ടി പാലക്കുന്ന്, ഹംസ പാലക്കി തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
Kasaragod, Kerala, News, District, Whatsapp, Kasaragod need AIIMS

ചെയര്‍മാന്‍ പി.പി.കെ പൊതുവാള്‍, കണ്‍വീനര്‍ രാജേന്ദ്രന്‍ കോളിക്കര, എ കെ പ്രകാശ്, ഖലീല്‍ കളനാട്, ജോണി വര്‍ഗീസ്, കെ ശരത് എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, News, District, Whatsapp, Kasaragod need AIIMS