Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നട മീഡിയം ഓണ്‍ലൈന്‍ ക്ലാസുകള്‍ യൂട്യൂബിലും കന്നട ചാനലിലും ലഭിക്കും

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 17 മുതല്‍ കന്നട മീഡിയം ക്ലാസുകള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ സൗകര്യമൊരുക്കി kasaragod, news, Kerala, Students, Study class, class, inauguration, Pinarayi-Vijayan, Kannada media Online class available in Youtube channel
കാസര്‍കോട്: (www.kasargodvartha.com 16.06.2020) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 17 മുതല്‍ കന്നട മീഡിയം ക്ലാസുകള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ സൗകര്യമൊരുക്കി. കൈറ്റ് കാസര്‍കോട് ആരംഭിച്ച യൂ ട്യൂബ് ചാനലിലൂടെയാണ് (kitekasaragod) വീഡിയോ ക്ലാസുകള്‍ ലഭ്യമാക്കുന്നത്. ചാനലിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 17ന് രാവിലെ 11 ന് നിര്‍വ്വഹിക്കും.

ഇതിനാവശ്യമായ വീഡിയോ ക്ലാസുകളുടെ നിര്‍മ്മാണം കൈറ്റിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടന്നുവരുന്നു. സമഗ്ര ശിക്ഷ കേരള, ഡയറ്റ് കാസര്‍കോട് എന്നിവയുടെ അക്കാദമിക പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കൂടാതെ കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലും ഇത് ലഭ്യമാവുക. ജില്ലയിലെ മുഴുവന്‍ കേബിള്‍ നെറ്റ് വര്‍ക്കിലും ഈ ചാനല്‍ ലഭ്യമാവും.

ജൂണ്‍ 17ന് രാവിലെ 11 ന് മുഖ്യമന്ത്രി യുട്യൂബ് ചാനല്‍ ഉല്‍ഘാടനം ചെയ്തതിന് ശേഷമാണ് സംപ്രേഷണം തുടങ്ങുക. അര മണിക്കൂര്‍ വീതമുള്ള എപ്പിസോഡുകളായാണ് ഓരോ ക്ലാസും ചിത്രീകരിച്ചിരിക്കന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓരോ ക്ലാസിനും പ്രതി ദിനം രണ്ട് വിഷയങ്ങള്‍ വീതം സംപ്രേഷണം ചെയ്യും. പ്രൈമറി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലായി യു പി, എല്‍ പി ക്ലാസുകളുടെ വിഷയങ്ങള്‍ മാറി മാറി സംപ്രേഷണം ചെയ്യും. ആദ്യ ദിനം ഹൈസ്‌കൂള്‍, യുപി ക്ലാസുകളാണ് ലഭ്യമാകുക.

രാവിലെ 11 ന് പത്താക്ലാസുകാര്‍ക്ക് ഫിസിക്സ്, 11.30 ന് കെമിസ്ട്രി, ഉച്ചയ്ക്ക് 12 ന് ഒന്‍പതാം ക്ലാസുകാര്‍ക്ക് ഫിസിക്സ്, 12.30 ന് സോഷ്യല്‍ സയന്‍സ്, ഉച്ചയ്ക്ക് ഒന്നിന് എട്ടാക്ലാസുകാര്‍ക്ക് ബയോളജിയും 1.30 ന് കന്നടയും ഉച്ചയ്ക്ക് രണ്ടിന് അഞ്ചാം ക്ലാസുകാര്‍ക്ക് ഗണിതവും 2.30 ന്  ആറാം ക്ലാസുകാര്‍ക്ക് കന്നട ബിടിയും മൂന്ന് മണിക്ക് ഏഴാം ക്ലാസുകാര്‍ക്ക് ബേസിക് സയന്‍സും ആണ് സംപ്രേക്ഷണം ചെയ്യുന്നത്. 3.30 മുതല്‍ ക്ലാസുകള്‍ പുന സംപ്രേക്ഷണം ചെയ്യും.

പൊതുവിദ്യഭ്യാസ വകുപ്പും ജില്ലാകളക്ടറും മുന്‍കൈയെടുത്ത് ജില്ലയിലെ കേബിള്‍ ടി വി ഓപ്പറേറ്റഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി കേരള വിഷന്‍ നെറ്റ്വര്‍ക്കില്‍ ഒരു പ്രത്യേക ചാനല്‍ തന്നെ ആരംഭിക്കുന്നതിന് ധാരണയായത്. കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലാണ് ഇത് ലഭ്യമാവുക. ജില്ലയിലെ മുഴുവന്‍ കേബിള്‍ നെറ്റ് വര്‍ക്കിലും ഈ ചാനല്‍ ലഭ്യമാവും. കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കിന്റെത് തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കേബിള്‍ ടി വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ആര്‍ അജയന്‍ കേരള വിഷന്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര സംബന്ധിച്ചു.

ജില്ലയിലെ പ്രൈമറി വിഭാഗത്തില്‍ 35 ഓളം അധ്യാപകരും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 40 ഓളം അധ്യാപകരും ക്ലാസ് കൈകാര്യം ചെയ്യുന്നുണ്ട്. കൈറ്റ്, എസ് എസ് കെ, ഡയറ്റ് എന്നിവയിലെ ട്രൈയിനര്‍മാരും ഫാക്കല്‍റ്റികളും അക്കാദമിക സാങ്കേതിക മേല്‍നോട്ടം വഹിക്കുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എം ബാലന്‍, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി രാജേഷ്, എസ് എസ് കെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ നാരായണ ഡി, പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം കോ-ഓര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ നന്ദികേശന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ. രഘുരാമ ഭട്ട്, ലക്ചററര്‍ ശശിധര എം തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കൈറ്റ് മാസ്റ്റര്‍ ട്രെയ്നര്‍മാരായ ശങ്കരന്‍ കെ, റോജി ജോസഫ്, പ്രവീണ്‍കുമാര്‍, അബ്ദുള്‍ ജമാല്‍ എന്‍ ഇ തുടങ്ങിയ വര്‍ക്കാണ് സാങ്കേതിക ചുമതല.
kasaragod, news, Kerala, Students, Study class, class, inauguration, Pinarayi-Vijayan, Kannada media Online class available in Youtube channel



Keywords: kasaragod, news, Kerala, Students, Study class, class, inauguration, Pinarayi-Vijayan, Kannada media Online class available in Youtube channel