മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും നീതി ലഭിച്ചില്ലെന്ന് അംഗപരിമിതന്‍; യാതൊരു വിധ അന്വേഷണവും നടത്താതെ പരാതിക്കാരന് ലഭിക്കും മുമ്പ് അന്വേഷണ ഉത്തരവ് സോഷ്യല്‍ മീഡയയില്‍; വിവാദം കത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 30.06.2020) ലോക്ഡൗകാലത്ത് സേവനം നടത്തിയതിന്റെ പേരില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണ സമിതിയും ചേര്‍ന്ന് തന്നെ പെന്‍ഷന്‍ വാങ്ങുന്നതിന്റെ പേരില്‍ അപമാനിച്ചതായി പറയുന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അംഗപരിമിതനായ എരിയാല്‍ സ്വദേശി നൗഷാദ് ബളളീര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപണം.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുടര്‍ അന്വേഷണത്തിന് വേണ്ടി പഞ്ചായത്ത് ഡയറക്ടര്‍ക്ക് അയച്ചതായി  നൗഷാദ് ബള്ളിറിന് അറിയിപ്പ് ലഭിച്ചിരുന്നു. പരാതിയില്‍മേല്‍ യാതൊരു വിധ അന്വേഷണമോ പരാതിക്കാരന്റെ മൊഴിയോ രേഖപ്പെടുത്താതെ പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിറക്കുകയും പരാതിക്കാരന് ഉത്തരവ് ലഭിക്കുന്നതിന് മുമ്പേ മറ്റാര്‍ക്കോ ചോര്‍ത്തിക്കൊടുക്കുത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചതായും നൗഷാദ് പറയുന്നു.
Kasaragod, Kerala, News, Pinarayi-Vijayan, Social-Media, Justice for Differently abled person


കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്യേഷണം നടത്തി കര്‍ശന. നടപടി സ്വീകരിക്കന്നമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും വീണ്ടും പരാതി നല്‍കിയിരിക്കുകയാണ് നൗഷാദ്. സജീവ ഐ.എന്‍.എല്‍ പ്രവര്‍ത്തകനായ നൗഷാദിനെ ബോധപൂര്‍വ്വം ദ്രോഹിക്കാന്‍ വേണ്ടിയാണ് 10 വര്‍ഷമായി അംഗപരിമിതന്‍ എന്ന നിലയില്‍ വാങ്ങി കൊണ്ടിരുന്ന പെന്‍ഷന്‍ റദ്ദാക്കാതിരിക്കാന്‍ വീണ്ടും മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഭരണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യപ്പെട്ടത്. ഇത് തന്നെ ബോധപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയാണെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നൗഷാദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തിലാണ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് അന്വേഷണം ഏല്‍പ്പിച്ചത്.
Keywords: Kasaragod, Kerala, News, Pinarayi-Vijayan, Social-Media, Justice for Differently abled person
Previous Post Next Post