വിവാഹമുറപ്പിച്ച യുവതിയെ പീഡിപ്പിച്ച് മൊബൈലില്‍ നഗ്നരംഗങ്ങള്‍ പകര്‍ത്തി; വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു, യുവാവിനെതിരെ കേസ്

ബേക്കല്‍: (www.kasargodvartha.com 26.06.2020) വിവാഹമുറപ്പിച്ച യുവതിയെ പീഡിപ്പിച്ച് മൊബൈലില്‍ നഗ്നരംഗങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ചിത്താരിയിലെ പ്രവാസി യുവാവ് ശിഹാബുദ്ദീനെതിരെ (30)യാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട 17 കാരിയാണ് പീഡനത്തിനിരയായത്. 2019 ഏപ്രില്‍ 15 നാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തിന് ഒരുമാസം മുമ്പ് 17 കാരിയെ പെണ്ണുകാണാനായി യുവാവ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയാകാതെ വിവാഹം കഴിച്ചുതരാന്‍ പറ്റില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയിരുന്ന ഇയാള്‍ പെണ്‍കുട്ടിയേയും വീട്ടുകാരെയും വിളിച്ച് സൗഹൃദം സ്ഥാപിച്ചിരുന്നു. ഏപ്രില്‍ 15 ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. അതിനിടെ യുവാവിന്റെ സ്വഭാവദുഷ്യങ്ങളെ കുറിച്ചറിഞ്ഞ വീട്ടുകാര്‍ വിവാഹ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. ഇതോടെയാണ് യുവാവ് കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
Kasaragod, Bekal, Kerala, News, Girl, Molestation, Bride, Police, Case, Girl molested by Bride; Police case registered

വീട്ടുകാരുടെ പരാതിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും രണ്ട് കേസുകള്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ യുവാവ് വിദേശത്താണുള്ളതെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.


Keywords: Kasaragod, Bekal, Kerala, News, Girl, Molestation, Bride, Police, Case, Girl molested by Bride; Police case registered
Previous Post Next Post