20 രൂപയ്ക്ക് ഉച്ച ഭക്ഷണം; വെസ്റ്റ് എളേരിയില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 03.06.2020) വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി പഞ്ചായത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍ അധ്യക്ഷയായി.
Kasaragod, Kerala, News, Food, Hotel, inauguration, Food for 20 Rupees; Hotel opened in West Elery

വൈസ് പ്രസിഡന്റ് ടി കെ സുകുമാരന്‍, പി.ആര്‍ ചാക്കോ, എ സി.ജോസ,് സി.പി.സുരേശന്‍, ജാതിയില്‍ അസൈനാര്‍, ടി.വി. അപ്പു കൂട്ടന്‍, മാത്യു വര്‍ക്കി, കെ.പി. ലക്ഷ്മി, എം.പി. വിനോദ് കുമാര്‍, മോഹനന്‍ നായര്‍, ജയശ്രീ കൃഷ്ണന്‍, പി വി അനു എന്നിവര്‍ സംസാരിച്ചു. 20 രൂപയുടെ ഊണിന് നിര്‍ദ്ധനര്‍ക്ക് 10 ശതമാനം സൗജന്യമാണ്. ഈ തുക പഞ്ചായത്ത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും.


Keywords: Kasaragod, Kerala, News, Food, Hotel, inauguration, Food for 20 Rupees; Hotel opened in West Elery
Previous Post Next Post