കാസര്‍കോട്: (www.kasargodvartha.com 22.06.2020) അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരുടെ സുരക്ഷ വര്‍ധിപ്പിച്ച് എക്സൈസ് വകുപ്പ്. പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് എക്സൈസ് ജീവനക്കാര്‍ പരിശോധന നടത്തുന്നത്. മഞ്ചേശ്വരം, പെര്‍ള, ആദൂര്‍ ചെക്ക് പോസ്റ്റുകളിലെ ജീവനക്കാര്‍ക്കാണ് പി പി ഇ കിറ്റ് ലഭ്യമാക്കിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പി പി ഇ കിറ്റുകള്‍ ലഭ്യമാക്കി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി പരിശോധന കര്‍ശനമാക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ കെ അനില്‍ കുമാര്‍ പറഞ്ഞു.
ലോക് ഡോണ്‍ കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നടത്തുന്ന മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 7.36 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും അഞ്ച് ലിറ്റര്‍ കേരള മദ്യവും പിടികൂടി. കാസര്‍കോട് റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മധുര്‍ വില്ലേജില്‍ ചേനക്കോട്, ചെങ്കള വില്ലേജിലെ എടനീര്‍ എന്നിവിടങ്ങളില്‍ നിന്ന് 7.36 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിച്ചെടുത്തു. ഹിദായത്ത് നഗറിലെ ഓറക്കത്തൊട്ടി ഗോപാലകൃഷ്ണന്‍, കെമ്മയംകയത്തെ ദീപക് എന്നിവരുടെ പേരില്‍ അബ്കാരി കേസെടുത്തു. കുഡ്ലു ക്ഷേത്രത്തിന് സമീപത്ത് നിന്ന് അഞ്ച് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശം കൈവശം വെച്ചതിന് ശിവചന്ദ്ര എന്നയാല്‍ക്കെതിരെ അബ്കാരി കേസെടുത്തു.
Keywords: kasaragod, news, Kerala, Check-post, Excise, Excise inspection with wearing PPE Kit